- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംബേദ്കർ സവർണ വംശീയതയെയും സമഗ്രാധിപത്യത്തെയും തിരിച്ചറിഞ്ഞ് പ്രതിരോധിച്ച മഹാനുഭാവൻ - റസാഖ് പാലേരി
തിരുവനന്തപുരം: സവർണ വംശീയതയുടെ ഭീകരതയെയും സമഗ്രാധിപത്യ പ്രവണതകളെയും വർഷങ്ങൾക്ക് മുമ്പേ തിരിച്ചറിഞ്ഞ് പ്രതിരോധിച്ച മഹാനുഭാവനാണ് ഡോ. ബി.ആർ അംബേദ്കർ എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. തിരുവനന്തപുരം വെൽഫെയർ സ്‌ക്വയറിൽ നടന്ന ഡോ.ബി.ആർ അംബേദ്കർ ജന്മദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവർണ വംശീയതയെ ഭീകരത തിരിച്ചറിഞ്ഞ് ദലിത്, പിന്നാക്ക വിഭാഗങ്ങൾക്കായി സംവരണം അടക്കമുള്ള സംവിധാനങ്ങൾ അദ്ദേഹം ഭരണഘടനയിൽ വിഭാവനം ചെയ്തു.
ഭരണഘടനയെ തന്നെ ദുരുപയോഗം ചെയ്ത് സമഗ്രാധിപത്യം സ്ഥാപിക്കപ്പെടാനുള്ള സാധ്യതകളെയും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. റസാഖ് പാലേരി പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, പ്രമുഖ ദലിത് ചിന്തകൾ എ.എസ് അജിത് കുമാർ, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് അമീൻ റിയാസ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് കല്ലറ, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡണ്ട് രഞ്ജിത ജയരാജ്, മധു കല്ലറ എന്നിവർ സംസാരിച്ചു.