- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള എന്റർപ്രണേർസ് ക്ലബ്ബ് (കെ.ഇ.സി) വാർഷിക ജനറൽ ബോഡി യോഗം
കേരള എന്റർപ്രണേർസ് ക്ലബ്ബ് (കെ.ഇ.സി) വാർഷിക ജനറൽ ബോഡി യോഗവും സുഹൂർ മീറ്റും സംഘടിപ്പിച്ചു. കെ.ഇ.സി ചെയർമാൻ മുനീഷ് എ.സി പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ചെറുകിട സംരംഭകർക്ക് മാർഗ്ഗ നിർദ്ദേശങ്ങളും പുതുതായി ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് പ്രോത്സാഹനവും നൽകി പരസ്പരം കരുതലാവുന്നൊരു ബിസിനസ് സംസ്‌കാരം വലർത്തിയെടുക്കുകയെന്നതാണ് കെ.ഇ.സി ലക്ഷ്യം വെക്കുന്നതെന്നും അതിനുതകുന്നതായിരുന്നു കെ.ഇ.സി കഴിഞ വർഷം ദോഹയിൽ സംഘടിപ്പിച്ച ബിസിനസ് എക്‌സലൻസ് അവാർഡ്എന്നും അദ്ദേഹം പറഞ്ഞു.
കെ.ഇ.സി പ്രസിഡണ്ട് മുഹമ്മദ് ഷരീഫ് ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. അൻ വർ ഹുസൈൻ വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഹാനി മഞ്ചാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഇ.സി വൈസ് ചെയർമാൻ മജീദ് അലി, ട്രഷറർ അസ്ഹറലി തുടങ്ങിയവർ സംസാരിച്ചു. കെ.ഇ.സി അംഗങ്ങളുടെ പുതിയ സംരംഭമായ ടെസ്റ്റി വൺ ഫുഡ് പ്രൊഡക്റ്റിന്റെ ഖത്തറിൽ ഉല്പാദിപ്പിച്ച വെളിച്ചെണ്ണയുടെ പ്രൊഡക്റ്റ് ലോഞ്ചും നടത്തി. ഭാരവാഹികളായ ഷിഹാബ് വലിയകത്ത്, അബ്ദുറസാഖ്, മൻസൂർ പുതിയ വീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടി സുഹൂറോടെ സമാപിച്ചു.