- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസ് ജോസഫിനും മാണി സി കാപ്പനും ന്യൂയോർക്ക് കേരള സമാജം അവാർഡ്
ന്യൂയോർക്ക്: കേരള സമാജം ഗ്രേറ്റർ ന്യൂയോർക്ക് ചാപ്റ്ററിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഈ വർഷത്തെ മികച്ച പാർലമെന്റേറിയൻ പ്രവാസി അവാർഡിന് മോൻസ് ജോസഫ് എം എൽ എ, പ്രസ്റ്റീജിയസ് ഹ്യൂമാനിറ്റേറിയൻ പ്രവാസി അവാർഡിന് മാണി സി.കാപ്പൻ എം എൽ എ എന്നിവർ അർഹരായതായി ഗ്രേറ്റർ ന്യൂയോർക്ക് കേരള സമാജം പ്രസിഡന്റ് ഫീലിപ്പോസ് കെ ജോസഫ്, ജനറൽ സെക്രട്ടറി ജോൺ കെ ജോർജ്, പ്രോഗ്രാം കൺവീനർ ഷാജി വർഗ്ഗീസ് എന്നിവർ അറിയിച്ചു. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 23ന് ന്യൂയോർക്കിൽ നടക്കുന്ന കേരള സമാജത്തിന്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ സമ്മാനിക്കും.
സമൂഹത്തിനുവേണ്ടി മികച്ച സേവനം കാഴ്ചവയ്ക്കുന്ന പ്രതിഭകളായ ജനപ്രതിനിധികളെ ആദരിക്കുന്നതിനുവേണ്ടിയാണ് ഈ അവാർഡ് സമ്മാനിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
അമേരിക്കയിലെ മലയാളികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ആദ്യത്തെ മലയാളി സംഘടനയാണ് ഗ്രേറ്റർ ന്യൂയോർക്ക് കേരള സമാജം.