- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ടി യ്ക്ക് വീണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമെന്ന അംഗീകാരം
തിരുവനന്തപുരം, ഏപ്രിൽ 19, 2023: മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി രാജ്യത്തെ മികച്ച തൊഴിലന്തരീക്ഷമുള്ള കമ്പനിയെന്ന ബഹുമതിക്ക് വീണ്ടും അർഹമായി. ഗ്രേറ്റ് പ്ലേസ് റ്റു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023-2024 വർഷത്തെ മികച്ച തൊഴിലിടമെന്ന ബഹുമതിയാണ് യു എസ് ടിയെ തേടിയെത്തിയത്. മികച്ച തൊഴിൽ സംസ്‌കാരവും ഉയർന്ന വിശ്വാസ്യതയും കാഴ്‌ച്ച വയ്ക്കുന്നതിൽ പ്രകടിപ്പിച്ച മികവിനാണ് യു എസ് ടിക്ക് ഈ ബഹുമതി.
മികച്ച തൊഴിൽദാതാക്കൾക്ക് അംഗീകാരം നൽകുന്ന ലോകത്തിലെ ഏറ്റവും പരമോന്നത ഗുണനിലവാര സർട്ടിഫിക്കേഷൻ പ്രോഗ്രാം ആണ് ഗ്രേറ്റ് പ്ലേസ് റ്റു വർക്കിന്റേത്. ഈ അംഗീകാരം ലഭിക്കുന്നതിന് വിശദമായ പരിശോധനകൾക്ക് യു എസ് ടി വിധേയമായിട്ടുണ്ട്. ഗ്രേറ്റ് പ്ലേസ് റ്റു വർക്ക് ട്രസ്റ്റ് സർവ്വെ യും സമഗ്രമായ കൾച്ചറൽ ഓഡിറ്റിങും നടത്തിയ ശേഷമാണ് ജി പി ടി ഡബ്ല്യൂവിന്റെ സർട്ടീഫിക്കേറ്റ് ലഭിക്കുകയുള്ളു. അതിനായി വളരെ രഹസ്യമായി കമ്പനിയുടെ തൊഴിലാളികൾക്കിടയിൽ സർവ്വെ നടത്തും. അതീവരഹസ്യമായി എല്ലാ വിഷയങ്ങളും അന്വേഷിച്ച് വിവരം ശേഖരിക്കുന്ന ഒരു പ്രക്രിയയാണിത്. സർവ്വെ വഴി ലഭിക്കുന്ന വസ്തുനിഷ്ഠമായ വിവരങ്ങളെ അധികരിച്ചാണ് കമ്പനിയുടെ മികവ് പരിശോധിക്കുക. ഇത്തരത്തിലുള്ള ഒരോ പ്രക്രിയകളും നടത്തുന്നതിന് ഒരു മൂന്നാം കക്ഷിയുടെ മേൽനോട്ടവുമുണ്ടാകും.
അത് കൂടാതെ ഈ അംഗീകാരം നേടണമെങ്കിൽ ജീവനക്കാരുടെ ഫീഡ്ബാക്കിന്റെയും സ്വതന്ത്രമായ വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ കമ്പനിക്ക് ലഭിച്ച സ്‌കോറും വിലയിരുത്തും. ഇപ്പോൾ ജി.പി.എസ്.ടി.ഡബ്ല്യൂവിന്റെ ഈ അംഗീകാരം യുഎസ് ടിയുടെ ഇന്ത്യൻ ഘടകത്തിനുപുറമെ യുഎസ്, യുകെ, സ്പെയിൻ, മെക്സിക്കോ, മലേഷ്യ രാജ്യങ്ങൾക്കും ലഭിച്ചിട്ടുണ്ട്. ഒന്നിലധികം വിപണികളിലും ഭൂഖണ്ഡങ്ങളിലും പ്രവർത്തിക്കാനുള്ള മികച്ച സ്ഥലമായി സാക്ഷ്യപ്പെടുത്തിയ മികച്ച സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഇത് യു എസ് ടിയെ ഉൾപ്പെടുത്തുന്നു. ഗ്രേറ്റ് പ്ലേസ് ടു വർക്ക് പുരസ്‌കാരം യു എസ് ടി ഇന്ത്യക്ക് ആദ്യമായി ലഭിച്ചത് 2019 -2020 ൽ ആണ്.
''ഇന്ത്യയിൽ ആയിരകണക്കിന് ജീവനക്കാരുള്ള കമ്പനിയെന്ന നിലക്ക് യു എസ് ടി ക്ക് ഈ ബഹുമതി അതിന്റെ സംസ്‌കാരം, മൂല്യങ്ങൾ, മികച്ച തൊഴിൽ സാഹചര്യങ്ങൾ എന്നിവയിലെ മികവ് സൂചിപ്പിക്കുന്നു. കൂടാതെ, ഇവ ഉറപ്പാക്കുന്ന പ്രതിബദ്ധതയും ഞങ്ങളുടെ ജീവനക്കാർ തമ്മിൽ പരസ്പരം നടത്തുന്ന നല്ല ഇടപെടലുകൾ ഞങ്ങളുടെ ഉപഭോക്താക്കളുമായി സംയോജിപ്പിക്കുമ്പോൾ, അത് യുഎസ്‌ടിയെ ഒരു മികച്ച ജോലി സ്ഥലമാക്കി മാറ്റുന്നു,' യുഎസ്‌ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഇന്ത്യ മേധാവിയുമായ അലക്സാണ്ടർ വർഗീസ് പറഞ്ഞു.
'' ഈ അംഗീകരം വാസ്തവത്തിൽ വർഷംതോറും നിരന്തരമായി തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തികൊണ്ടിരിക്കാൻ നടത്തുന്ന പ്രയത്നങ്ങൾക്ക് ലഭിച്ച ബഹുമതിയാണ്. തൊഴിലാളികൾക്ക് മികവുറ്റവരാകാനും കൂടുതൽ ഉന്നതി പ്രാപിക്കാനും അനുകൂലമായി തൊഴിലന്തരീക്ഷത്തെ നിരന്തരം വളർത്തിയെടുക്കാനുള്ള പ്രയത്നമാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്. ഗ്രേറ്റ് പ്ലേസ് റ്റു വർക്ക് നൽകുന്ന ഈ പുരസ്‌കാരം ആദരവോടെ, വിനയപുരസരം സ്വീകരിക്കുന്നു. ഈ ബഹുമതി വൈവിധ്യമുള്ള സംസ്‌കാരത്തിന് യു എസ് ടിയുടെ പ്രതിബദ്ധത കൂടുതൽ ഊഷ്മളമാക്കും,' യു എസ് ടി യുടെ എച്ച് ആർ ആഗോള മേധാവി കവിത കുറുപ്പ് പറഞ്ഞു.
1999ൽ ആരംഭം കുറിച്ച കമ്പനി ഇന്ന് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം 30,000 ജീവനക്കാരുണ്ട്. ബംഗ്ലൂരു, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, നോയിഡ, ഹൊസൂർ, കോയമ്പത്തൂർ, പൂന എന്നീ ഇന്ത്യൻ നഗരങ്ങളിൽ 15000 ജീവനക്കാർ ജോലി ചെയ്യുന്നു. പുതിയ നേട്ടത്തിന് പുറമേ 'ഗ്രേറ്റ് പ്ലേസ് റ്റു വർക്ക്' 'ടോപ്പ് എംപ്ലോയർ 2023' ബഹുമതതികൾ കമ്പനിയുടെ സെപെയിൻ യുകെ കേന്ദ്രങ്ങൾ കരസ്ഥമാക്കി. നേരത്തെ ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള 100 മികച്ച കമ്പനികളിൽ ഒന്നായി യു.എസ്.ടി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ലെ എക്സ്ംപ്ലർ ഓഫ് ഇൻക്ലൂഷൻ അംഗീകാരവും കമ്പനിയെ തേടിയെത്തി. ഏഷ്യാ-പെസഫിക് മേഖലകൾക്കായുള്ള അഭിമാനകരമായ ബ്ലൂ സീൽ സർട്ടിഫിക്കേഷനും കമ്പനിക്കുണ്ട്. ഓഫീസ് ഓഫ് വാല്ല്യൂ ആൻഡ് കൾച്ചർ 'ബിസിനസ് കൾച്ചർ ടീം അവാർഡ്' തുടർച്ചയായി മൂന്നു വർഷവും ലഭിച്ചിട്ടുണ്ട്.