- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചുകലുങ്കിൽ ഇഫ്താർ സൗഹൃദ സംഗമം
മടത്തറ: കൊച്ചുകലുങ്ക് മുസ്ലിം ജമാഅത്ത് യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മത രാക്ഷ്ട്രീയ ഭേദമന്യേ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കടയ്ക്കൽ ജുനൈദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. വർഗീയ ചേരിതിരിവുകളുടെ കെട്ട കാലത്ത് സ്വാർഥത വെടിഞ്ഞ് സൗഹാർദത്തിന്റെ ലോകം പടുത്തുയർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സഹനത്തിന്റെ റമദാൻ ദിനങ്ങൾ അതിന് കരണമാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കൊച്ചുകലുങ്ക് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം നാസിമുദീൻ അൽ ഹസനി ആമുഖ പ്രഭാഷണം നിർവഹിച്ചു.
ചോഴിയക്കോട് സെന്റ് മേരീസ് ഓർത്തോഡോക്‌സ് സിറിയൻ ചർച്ച് വികാരി ഫാദർ ഗീ വർഗീസ് പള്ളിവാതുക്കൽ, അമ്മയമ്പലം ശിവക്ഷേത്രം മേൽശാന്തി ഷിജിത് ശർമ്മ, കടയ്ക്കൽ സർക്കിൾ ഇൻസ്പെക്ടർ രാജേഷ്, ചിതറ സബ് ഇൻസ്പെക്ടർ മുഹമ്മദ് മുഹ്സിൻ, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, അരിപ്പൽ വാർഡ് മെമ്പർ പ്രിജിതുകൊച്ചുകലുങ്ക് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വർഷങ്ങളായി കൊച്ചുകലുങ്ക് പള്ളിയിലെ ദിനേനയുള്ള നോമ്പ് തുറയിലും നടത്തിപ്പിലും നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ സ്ഥിരമായി പങ്കെടുക്കുന്ന ഒരു മാതൃക പ്രദേശമാണെന്ന് സംസാരിച്ചവർ അനുസ്മരിച്ചു. ഷമീർ കൊച്ചുകലുങ്ക് സ്വാഗതം പറഞ്ഞു. മുഹമ്മദ് റഷീദ് വേങ്കൊല്ല, എൻ. അൻസാരി, മുഹമ്മദ് റാസി, അഹമ്മദ്, അജ്മൽ, അൻസിൽ, അൽത്വാഫ്, ഫിർദൗസ്, ഫൗസാൻ, സാജിദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി