- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടിയുടെ 75-ാം സ്ഥാപന വാർഷികം ആചരിച്ചു
തൃപ്പൂണിത്തുറ: സോഷ്യലിസ്റ്റ്യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ 75-ാംസ്ഥാപന വാർഷികം വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിച്ചു. പാർട്ടിയുടെ സ്ഥാപക നേതാവ് ശിബ്ദാസ് ഘോഷിന്റെ ചിത്രത്തിൽ പുഷ്പങ്ങൾ വച്ച് റെഡ് സലൂട്ട് നൽകിയും ,ഗാനങ്ങൾ ആലപിച്ചും , പതാക ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും ലഘു പ്രഭാഷണങ്ങൾ നടത്തിയും ലഘുലേഖകൾ വിതരണം നടത്തിയും ബോർഡുകൾ സ്ഥാപിച്ചും കയ്യെഴുത്ത് പോസ്റ്ററുകൾ പതിപ്പിച്ചു കൊണ്ടും ആചരണ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. പാർട്ടിയുടെ ജില്ലാ ആസ്ഥാനമായ അയ്യപ്പൻകാവ് സെന്ററിൽ നടന്ന ആചരണ പരിപാടിയിൽ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
ടി കെ സുധീർകുമാർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി എൻ.ആർ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു.എ ഐ യു ടി യു സിസംസ്ഥാന വൈസ് പ്രസിഡന്റും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.എം.ദിനേശൻ ,തമിഴ്‌നാട് സംസ്ഥാന സംഘാടക സമിതി അംഗം എ അനവരതൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറിയേറ്റിലെ മറ്റ് അംഗങ്ങളായ ഫ്രാൻസിസ് കളത്തുങ്കൽ, കെഎസ് ഹരികുമാർ , പി പി അഗസ്റ്റിൻ,ജോർജ് ജോസഫ് തുടങ്ങിയവരും ജില്ലാ കമ്മിറ്റി അംഗങ്ങളായ സിബി അശോകൻ കെ പി സാൽവിൻ ,എം കെ ഉഷ, സി എൻ മുകുന്ദൻ , സി കെ തമ്പി പി പി എബ്രഹാം, കെ സി ജയൻ ,ഷാൻ.കെ.ഒ, കെ കെ ശോഭ , റജിനാ അസീസ്, സി കെ രാജേന്ദ്രൻ , കെ ഒ സുധീർ,പി പി രാജീവ് കുമാർ ,കാഞ്ചന വല്ലി ,ബി പി ബിന്ദു മുന്നണി സംഘടന നേതാക്കളായ ശില്പ മോഹൻ ,നിള മോഹൻകുമാർ ,രാജി രാജേന്ദ്രൻ , ടി.സി. രമണൻ ,സി കെ ശിവദാസൻ ,കെ എ സതീശൻ ,കെ പി പരമേശ്വരൻ തുടങ്ങിയവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ആചരണ പരിപാടികൾക്ക് നേതൃത്വം നൽകി.