കൊച്ചി: ബൗദ്ധികസ്വത്തവകാശ പേറ്റന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ ലിംഗ അസമത്വം നിലനിൽക്കുന്നുണ്ടെന്ന് ശിൽപശാല. ശാസ്ത്ര ഗവേഷണ മേഖലകളിൽ സത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാലയിൽ അഭിപ്രായമുയർന്നു.

ഇന്ത്യയിലെ ശാസ്ത്രഗവേഷകരിൽ 6.6 ശതമാനം മാത്രമാണ് സ്ത്രീകൾ. 2022ൽ അന്താരാഷ്ട്ര പേറ്റന്റ് അപേക്ഷകളിൽ പേരുള്ള ഗവേഷകരിൽ സ്ത്രീകളുടെ പ്രാതിനിധ്യം 16.2 ശതമാനമാണ്. ശാസ്ത്ര-ഗവേഷണ മേഖലകളിലെ ഈ ലിംഗ അസമത്വം തിരിച്ചറിഞ്ഞ് കൂടുതൽ സ്ത്രീകളെ ഇത്തരം പഠന-ഗവേഷണ മേഖലകളിലേക്കെത്തിക്കാനുള്ള പ്രോത്സാഹനം നൽകണമെന്നും ശിൽപശാലയിൽ നിർദേശമുയർന്നു.

സിഎംഎഫ്ആർഐയിലെ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി മാനേജ്മെന്റ് യൂണിറ്റും വനിതാസെല്ലും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ഡയറക്ടർ ഡോ എ ഗോപാലകൃഷ്ൺ അധ്യക്ഷത വഹിച്ചു. പ്രൊഫ. ലിസ പി ലൂക്കോസ്, ഡോ ആതിര പി എസ് നായർ, ഡോ ആരതി അശോക് എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു.

ഡോ കാജൽ ചക്രവർത്തി, ഡോ മിറിയം പോൾ ശ്രീറാം, ഡോ സി രാമചന്ദ്രൻ, ഡോ സന്ധ്യ സുകുമാരൻ സംസാരിച്ചു.