മലപ്പുറം:- ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മലപ്പുറം ഫാറൂഖ് മെമോറിയൽ ഹാളിൽ വച്ചാണ് ക്യാമ്പ് നടന്നത്. വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ നിന്ന് അമ്പതോളം പ്രവർത്തകർ ക്യാമ്പിൽ പങ്കാളികളായി . ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഷാറൂൺ അഹ്‌മദ്, ജില്ലാ സെക്രട്ടറിമാരായ അജ്മൽ തോട്ടോളി,മുബീൻ മലപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി