- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മൂന്നു നാൾ കൂടി; രജിസ്‌ട്രേഷൻ നീട്ടി
കൊച്ചി: ടൂറിസം വകുപ്പിന്റെ പിന്തുണയോടെ മെയ് ഒന്നിന് കൊച്ചിയിൽ നടക്കുന്ന പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി രജിസ്‌ട്രേഷൻ നീട്ടി. ഇന്നു കൂടി (ഏപ്രിൽ 28) രജിസ്റ്റർ ചെയ്യാം. www.kochimarathon.in എന്ന സൈറ്റിൽ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. മാരത്തൺ (42 കി.മീ), ഹാഫ് മാരത്തൺ (21 കി.മി), 10 കി.മി, മൂന്ന് കി.മീ (ഗ്രീൻ റൺ) എന്നീ നാലു വിഭാഗങ്ങളിലായാണ് പങ്കെടുക്കാൻ അവസരമുള്ളത്. 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ക്ലിയോനെറ്റ്, സ്പോർട്സ്പ്രോ എന്നിവരാണ് മുഖ്യ സംഘാടകർ.
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടമത്സരങ്ങളിലൊന്നായി മാറാനിരിക്കുന്ന കൊച്ചി മാരത്തൺ എല്ലാ വർഷവും സംഘടിപ്പിക്കുന്നതിലൂടെ കൊച്ചിയെ മികച്ചൊരു കായിക വിനോദ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇത് കേരളത്തിന്റെ പൊതുഖജനാവിനും നേട്ടമാകും. ശാരീരിക ആരോഗ്യത്തോടൊപ്പം സാമ്പത്തിക ആരോഗ്യവും നല്ലരീതിയിൽ പരിപാലിക്കുന്ന ശീലം വളർത്തിയെടുക്കാൻ തലമുറകളെ പ്രചോദിപ്പിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ചീഫ് മാർക്കറ്റിങ് ഓഫീസർ എം വി എസ് മൂർത്തി പറഞ്ഞു.