ലപ്പുഴ നഗരത്തിൽ കിടങ്ങാം പറമ്പു വാർഡിൽ വാഹനങ്ങളിൽ നിന്നും അനധികൃതമായി പണം പിരിക്കുന്നതായി ബിജെപി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ പറഞ്ഞു.

ആലപ്പുഴ നഗരത്തിൽ ജനത്തിരക്കേറിയ തോണ്ടൻകുളങ്ങര ജംഗ്ഷന് കിഴക്ക് ആലിൻ ചുവട്ടിൽ നിന്നും തെക്കോട്ട് കിടങ്ങാം പറമ്പ് റോഡിൽ ആണ് ഈ അനധികൃത പണ പിരിവ് നടക്കുന്നത്.
പാർക്കിങ്ങ് ഫീസ് എന്ന പേരിൽ ഒരു ബോർഡ് വച്ചാണ് ഈ തുക ഈടാക്കുന്നത്, എന്നാൽ സർക്കാർ ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ പ്പെടുത്തി കിടങ്ങാം പറമ്പു വാർഡിൽ ഈ കഴിഞ്ഞ മാസം ഉത്ഘാടനം നിർവ്വഹിച്ച റോഡ് ആണ് ഇത്. ഇവിടെയാണ് സ്വകാര്യ വ്യക്തി അനധികൃതമായി വാഹനങ്ങളിൽ നിന്നും പിരിവ് ഈടാക്കുന്നത്. അനധികൃതമായി ഈ പാർക്കിങ്ങ് ഫീസ് പിരിക്കുന്നത് പരിസര വാസികൾക്കും ബുദ്ധിമുട്ടായിരിക്കുകയാണ്, അവരുടെ വീട്ടിൽ വരുന്നവരിൽ നിന്നും പിരിവ് ഈടാക്കുന്നു. നഗരസഭയിലെ ചിലരുടെ ഒത്താശയും ഇതിനു പിന്നിൽ ഉണ്ട് എന്ന് പറയുന്നു.

പാവപെട്ട ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച റോഡിൽ നിന്നും ഉള്ള ഈ അനധികൃത പിരിവ് നിയമവാഴ്ചയോടുള്ള വെല്ലുവിളി ആണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു. ഇതിനെതിരെ ജില്ലാ കളക്ടർ, നഗരസഭാ സെക്രട്ടറി, വിജിലൻസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.