തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കുകഎന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ചർച്ച സദസ്സുകൾക്ക് ഇന്നു തുടക്കം കുറിക്കും.തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്ന ങ്ങൾ മനസിലാക്കു ന്നതിനും പരിഹാര നടപടികൾ സ്വീകരി ക്കുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് വർഷങ്ങളായി ശ്രമങ്ങളില്ല.മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പൊള്ളവാഗ്ദാനങ്ങൾക്കപ്പുറത്ത് തീരദേശത്തെ തൊഴിലും ജീവിതവും നേരിടുന്ന പ്രതിസന്ധികൾ വിശകലനം ചെയ്തുകൊണ്ട് സർക്കാറിന് മുന്നിൽ പരിഹാരം സമർപ്പിക്കുന്നതിനാണ് വെൽഫെയർ പാർട്ടി ചർച്ച സംഗമം സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഉത്ഘാടനം ഇന്ന് പരപ്പനങ്ങാടി ഒട്ടുമ്മൽ കടപ്പുറത്ത് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് നിർവ്വഹിക്കും. പാർട്ടി ജില്ലാ തീരദേശ കൺവീനർ സി.പി ഹബീബ് റഹ്‌മാൻ വിഷായാവതരണം നടത്തും. വിവിധ രാഷ്ട്രീയ നേതാക്കൾ, മത്സ്യ തൊഴിലാളി നേതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. മെയ് 4 ന് കൂട്ടായി, മെയ് 5 ന് പൊന്നാനി, താനൂർ, പറവണ്ണ എന്നീ തീരദേശങ്ങളിലും വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ചർച്ച സദസ്സുകൾ സംഘടിപ്പിക്കും.