- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ സംസ്ഥാനതല സമ്മേളനം മെയ് നാലിന്
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ (GKPA KTM/TC/118/2018) 14 ജില്ലകളിലെയും പ്രതിനിധികളും വിദേശചാപ്റ്റർ പ്രതിനിധികളും പങ്കെടുക്കുന്ന സംസ്ഥാനതല സമ്മേളനം ഈ വരുന്ന മെയ് 4നു എറണാകുളത്ത് നടക്കുന്നതായ് സംസ്ഥാന ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
രാഷ്ട്രീയ സാമുദായിക പ്രാദേശിക വ്യത്യാസങ്ങൾക്ക് അപ്പുറം പ്രവാസികളുടെ പൊതുവായ വിഷയങ്ങളിൽ പ്രാധാന്യം നൽകി മുന്നോട്ട് പോകുന്ന സംഘടനയാൺ GKPA.
2016ഇൽ ആരംഭിച്ച് നിരവധി പ്രവാസി വിഷയങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും ഇടപെട്ട് മുന്നോട്ട് പോകുന്ന സംഘടന നിലവിൽ 10 വിദേശരാജ്യങ്ങളിലും കേരളത്തിൽ 14 ജില്ലകളിലും സജീവമായ് പ്രവർത്തനരംഹത്ത് ഉണ്ട്. പ്രതിനിധി സമ്മേളനാനന്തരം വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും എന്ന് പത്രക്കുറിപ്പിൽ
സ്റ്റേറ്റ് പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, സ്റ്റേറ്റ് ജെന സെക്രെട്ടറി ഡോ. എസ് സോമൻ, സ്റ്റേറ്റ് ട്രഷറർ എംഎം അമീൻ എന്നിവർ അറിയിച്ചു.