കൊച്ചി, 04- മെയ് - 2023 :റോബോട്ടിക് ശാസ്ത്രക്രിയയിൽ കേരളത്തിലെ മുൻനിരക്കാരായ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ റോബോട്ടിക് സർജിക്കൽ എക്സ്പോ നാളെ സമാപിക്കും മെയ് 3,4,5 തിയ്യതികളിലായി രാവിലെ 9. 30 മണി മുതൽ രാത്രി 7 മണിവരെ നീണ്ടുനിൽക്കുന്ന എക്‌സ്‌പോയിൽ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ ഉൾപ്പടെയുള്ളവർക്ക് പ്രദർശനം സൗജന്യമാണ്.

യൂറോളജി, ഗൈനക്കോളജി, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സർജറി, ലിവർ സർജറി, ഓങ്കോ സർജറി തുടങ്ങിയ വിഭാഗങ്ങളിലെ മിനിമൽ ആക്‌സസ് റോബോട്ടിക് സർജറികളിൽ വൈദഗ്ധ്യമുള്ള മെഡ്സിറ്റി അത്യാധുനിക ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സംവിധാനമാണ് എക്സ്പോയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്.

പ്രസ്തുത റോബോട്ടിൽ ഡോക്ടർമാർ ശസ്ത്രക്രിയ നിർവ്വഹിക്കുന്ന രീതി നേരിട്ട് കണ്ടും, പ്രവർത്തിപ്പിച്ചും പരിശീലനം നേടാനും, പൊതുജനങ്ങൾക്ക് സാധിക്കും.

മനുഷ്യനിർദ്ദേശമനുസരിച്ചും, സ്വയം മനസ്സിലാക്കിയും പ്രവർത്തിക്കുന്ന നിർമ്മിതബുദ്ധിയിലൂടെ വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുന്ന റോറോ റോബോട്ടുകളും വരുംകാലങ്ങളിൽ മനുഷ്യ സേവനത്തിന് പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന റോബോട്ടുകൾ വരെ ഈ പ്രദർശനത്തിലുൾപ്പെടും.

റോബോട്ടുകളുടെ നിർമ്മാണ രംഗത്ത് ശ്രദ്ധേയരായ, റോട്ടെക്ക്, ദി അക്കാദമി ഓഫ് എ ഐ, റോബോട്ടിക്‌സ് ആൻഡ് കോഡിങ്ങ്‌സ് ആണ് വിവിധ റോബോട്ടുകളുടെ പ്രദർശനം ഒരുക്കുന്നത്.