യു എസ് ടി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, ഒരു മാസം നീണ്ടുനിൽക്കുന്ന, ഫുട്ബോൾ ടൂർണ്ണമെന്റ് കൊച്ചി ഇൻഫോപാർക്ക് സിഇഒ സുഷാന്ത് കുരുന്തിൽ ഉദ്ഘാടനം ചെയ്തു.

കൊച്ചി: മെയ് 5, 2023: യു എസ് ടി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ''ഗോൾ 2023' എഴാമത് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഏഴാം പതിപ്പിന് വെള്ളിയാഴ്‌ച്ച കൊച്ചിയിൽ തുടക്കമായി. കൊച്ചി ഇൻഫോപാർക്കിലെ വിവിധ ഐ ടി കമ്പനികളുടെ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ഇൻഫോപാർക്ക് സി ഇ ഒ സുഷാന്ത് കുരുന്തിൽ നിർവഹിച്ചു. യു എസ് ടി ചീഫ് വാല്ല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ സന്നിഹിതനായിരുന്നു. യു എസ് ടി സ്പോൺസർ ചെയ്തു സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റ്, കാക്കനാട് മാർത്തോമാ സ്‌കൂൾ മൈതാനിയിലും യുണൈറ്റഡ് സ്‌പോർടസ് സെന്ററിലുമായി അരങ്ങേറും. മെയ് 25 നാണ് ഫൈനൽ മത്സരങ്ങൾ.

മെയ് 25 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റ് ഇൻഫോപാർക്കിലെ വിവിധ ടെക്നോളജി കമ്പനികളെ പ്രതിനിധീകരിക്കുന്ന 40 ടീമുകൾ തമ്മിലാണ്. മൂന്നു വിഭാഗങ്ങളായാണ് മത്സരങ്ങൾ. മാസ്റ്റേഴ്സ് വിഭാഗത്തിൽ സെവൻസ് മാതൃകയിലുള്ള മത്സരങ്ങൾ, ഓരോ ടീമിലും ഒൻപത് അംഗങ്ങളുള്ള പുരുഷവിഭാഗ മത്സരങ്ങൾ, 5 അംഗങ്ങൾ വീതമുള്ള ടീമുകൾ തമ്മിലുള്ള വനിതാ മത്സരങ്ങൾ അരങ്ങേറുക. ലീഗ് നോക്ക് ഔട്ട് ഫോർമാറ്റിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ചാമ്പ്യന്മാർക്ക് യു എസ് ടി ഗോൾ 23 വിന്നേഴ്‌സ് ട്രോഫി സമ്മാനിക്കും, ഫൈനലിൽ രണ്ടാമതെത്തുന്ന ടീമിന് യു എസ് ടി ഗോൾ 23 റണ്ണേഴ്‌സ് അപ്പ് ട്രോഫി ലഭിക്കും. മൂന്നാമതായി ഫിനിഷ് ചെയ്യുന്ന ടീമിന് യു എസ് ടി ഗോൾ 23 സെക്കൻഡ് റണ്ണേഴ്സ് അപ്പ് ട്രോഫി സമ്മാനിക്കും. ഇവ കൂടാതെ ടൂർണമെന്റിൽ മികവ് പുലർത്തുന്ന വ്യക്തിഗത താരങ്ങൾക്ക് ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗ എന്നിവ സമ്മാനിക്കും.

ഫുട്ബോൾ പ്രേമികളായ ടെക്കികൾക്കായി കമ്പനികൾ തമ്മിലുള്ള ഫൂട്ബോൾ മത്സരങ്ങൾക്ക് യു എസ് ടി തുടക്കം കുറിച്ചത് തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്നാണ്. ടെക്ക്നോപാർക്ക് കേന്ദ്രീകരിച്ചുള്ള കമ്പനികുടെ ടീമുകൾ തമ്മിലായിരുന്നു മത്സരങ്ങൾ. 2012ലാണ് കൊച്ചി ഇൻഫോപാർക്ക് കമ്പനികൾ തമ്മിലുള്ള ഫുട്‌ബോൾ ടൂർണമെന്റിനു തുടക്കമായത്.