- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പ് റവ കെ ജെ സാമുവലിന്റെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും: മാണി സി കാപ്പൻ
പാലാ: സി എസ് ഐ സഭയുടെ പരമാധ്യക്ഷനും ഈസ്റ്റ് കേരളാ മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പുമായിരുന്ന റവ ഡോ കെ ജെ സാമുവലിന്റെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു. അവികസിതമേഖലയായിരുന്ന മേലുകാവിന്റെ വികസനത്തിന് കെ ജെ സാമുവൽ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. വിദ്യാഭ്യാസ മേഖലയ്ക്കും ബിഷപ്പിന്റെ പ്രവർത്തനകൾ കരുത്തേകി.
നിരവധി സ്ഥാപനങ്ങളുടെ വളർച്ചയിൽ പങ്കു വഹിക്കാൻ കെ ജെ സാമുവലിനു സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നാടിനും സി എസ് ഐ സഭയ്ക്കും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. മതസൗഹാർദ്ദവും ഐക്യവും കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് മാണി സി കാപ്പൻ അനുസ്മരിച്ചു.
Next Story