കുന്നത്തൂർ: - ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ അവധിക്കാല സായാഹ്ന ക്യാമ്പും പൊതുയോഗവും ചിരിയും ചിന്തയും എന്ന പേരിൽ സംഘടിപ്പിച്ചു. ഈ ചടങ്ങിൽ വച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഇടം നേടിയ ബാലവേദി കൂട്ടുകാരായ,അയ്‌റിൻ മെഹ്വിൻ ഷമീർ,സയാൻ ബിൻ അനസ് എന്നിവരെ അനുമോദിക്കുകയും ചെയ്തു. മിഴി കുട്ടിക്കൂട്ടം ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു.

കൊല്ലം ജില്ലാ പഞ്ചായത്തംഗം പി.ശ്യാമളയമ്മ ഉദ്ഘാടനവും അനുമോദനവും നിർവ്വഹിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം മനു വി കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ നാടകപ്രവർത്തകൻ ആർ എസ് ഹരിഹരനുണ്ണി ക്യാമ്പ് നയിച്ചു. ബാലവേദി സെക്രട്ടറി അഹ്‌സൻ ഹുസൈൻ, ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, അക്കരയിൽ ഹുസൈൻ, ലത്തീഫ് പെരുംകുളം, ഇർഷാദ് കണ്ണൻ ഒസ്താംമുക്ക്, എസ്.സൻഹ, ആദില ഫാത്തിമ എന്നിവർ പ്രസംഗിച്ചു.