കിടങ്ങന്നൂർ: നമുക്ക് ചുറ്റും ഇന്ന് തിന്മയാണ് നടക്കുന്നതെന്നും തിന്മയെ തിന്മകൊണ്ട് തോൽപ്പിക്കുക എന്നുള്ളത് ഒരു നല്ല മനുഷ്യന് പറഞ്ഞിട്ടുള്ള കാര്യമല്ലെന്നും ഒരു നല്ല ക്രിസ്ത്യാനിയാകണമെങ്കിൽ ആദ്യമേ നല്ല ഒരു മനുഷ്യനാകണമെന്നും യാക്കോബായ സുറിയാനി സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി അഭി.ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത .

മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയെ മലങ്കരയിലെജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായിപ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാരത സംസ്‌ക്കാരത്തിന്റെ ഒരു പ്രത്യേകത എല്ലാ മതങ്ങളും ഇഴചേർന്ന് ജീവിക്കുന്ന ഒരു സംസ്‌കൃതിയാണ് നമുക്ക് ഉള്ളത് .വർഗീയ വിഷം കലർത്തുന്ന പ്രസംഗങ്ങൾ അല്ല വേണ്ടെതെന്നും എല്ലാ വരെയും ആദരിക്കുവാനും ബഹുമാനിക്കാനും മറ്റ് മതങ്ങളേയും ,വിശ്വാസങ്ങളേയും സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് നമുക്ക് കൃപകളും അനുഗ്രഹവും ലഭിക്കുന്നതെന്നും ജോസഫ് മോർ ഗ്രീഗോറിയോസ് വ്യക്തമാക്കി.

നാനാജാതി മതസ്ഥർ വന്ന് പ്രാർത്ഥിക്കുകയും,നിരവധി അത്ഭുതം നടക്കുകയും ചെയ്യുന്ന ഇടവകയുടെ 103-ാംമത് പെരുന്നാളിനോടനുബന്ധിച്ചാണ് ശ്രേഷ്ടകാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ഈ ദൈവാലയത്തെ
മലങ്കരയിലെ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായിപ്രഖ്യാപിച്ചതും,അത് കിടങ്ങന്നൂർ കുരിശിൻതൊട്ടിയിൽ നൂറുകണക്കിന്വിശ്വാസി സമൂഹത്തെ സാക്ഷിനിർത്തി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്താ അറിയിച്ചതും

തുമ്പമൺ ഭദ്രാസനാധിപനും ഇടവക മെത്രാപ്പൊലീത്തയുമായ അഭി.യൂഹാന്നോൻ മോർ മിലിത്തിയോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ
അഭി.കുറിയാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പൊലീത്താ ,ആറന്മുള പഞ്ചായത്ത് പ്രസിഡന്റ്ഷീജ.ടി.ടോജി,മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ്പിങ്കി ശ്രീധർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻആർ. അജയകുമാർ, ആറന്മുള ഗ്രാമ
പഞ്ചായത്ത് അംഗങ്ങളായ എ.എസ് മത്തായി,വിൽസി ബാബു,മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗംഷൈനിലാൽ , സെന്റ് തേരേസാസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവക വികാരി ഫാ.സാബു തെക്കേകാവിനാൽ,ഇടവക വികാരി ഫാദർ സാജൻ.റ്റി.ജോൺ,സഹവികാരി ഫാ. ജോൺ കുറിയാക്കോസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.ഇടവക മെത്രാപ്പൊലീത്താ യൂഹാന്നോൻ മോർ മിലിത്തിയോസ് ശ്രേഷ്ട കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമാക്കികൊണ്ടുള്ള കല്പനയും വായിക്കുകയും ചെയ്തു.

ചെറിയാൻ കിടങ്ങന്നൂർ-