- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവഡോക്ടറുടെ കൊലപാതകം: പാലായിൽ ഡോക്ടർമാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
പാലാ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവഡോക്ടർ വന്ദനാ ദാസിനെ ദാരുണമായി കൊല ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു പാലായിൽ ഡോക്ടർമാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഉപരോധത്തിന് മുന്നോടിയായി പാലാ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽനിന്നും പാലാ പൊലീസ് സ്റ്റേഷനിലേക്ക് ഡോക്ടർമാർ പ്രതിഷേധമാർച്ചും നടത്തി.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കെ ജി എം ഒ എ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി പരിപാടി സംഘടിപ്പിച്ചത്.
ഐ എം എ ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ ജോസ് കുരുവിള ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ഐ എം എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സിറിയക് തോമസ്, ഡോ പി എൻ രാഘവൻ, ഡോ പ്രദീപ് മാത്യു, ഡോ ശബരീനാഥ്, ഡോ അജു സിറിയക്, ഡോ ജോർജ് എഫ് മൂലയിൽ, ഡോ ബിജു ഐസക്, ഡോ ഹരികുമാർ, ഡോ തോമസ് വർഗീസ്, ഡോ സേതു സ്റ്റീഫൻ, ഡോ എബി ചാക്കോ, ഡോ സ്മിത വർഗീസ് എന്നിവർ പ്രസംഗിച്ചു. ഡോ റ്റിജിസ് മാത്യു, ഡോ തോമസ് ജോർജ്, ഡോ ജ്യോതി നായർ, ഡോ ലൗലി ജാസ്മിൻ, ഡോ കിരൺകുമാർ, ഡോ അനിറ്റ്, ഡോ കെ ജെ തോമസ്, ഡോ അനീഷ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
മാണി സി കാപ്പന്റെ കരുതലിൽ വട്ടന്താനം നിവാസികളുടെ കാത്തിരിപ്പിന് വിരാമം
പൈക: വട്ടന്താനം നിവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. നാൽപതോളം വീട്ടുകാർ ഉപയോഗിച്ചു കൊണ്ടിരുന്ന ഈ റോഡ് ശോച്യാവസ്ഥയിലായിരുന്നു. വർഷങ്ങളായി ദുരിതത്തിലായിരുന്ന നാട്ടുകാർ നിരവധി പരാതികൾ നൽകിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്ന് മാണി സി കാപ്പൻ എം എൽ എ യുടെ ശ്രദ്ധയിൽ ഈ വിഷയം അവതരിപ്പിച്ചു. തുടർന്ന് മാണി സി കാപ്പൻ റോഡിന്റെ നവീകരണത്തിനായി 20 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
ആശുപത്രിപടിയിൽ നിന്ന് വട്ടന്താനം വരെപ്പോവുന്ന കൊണ്ടുപ്പറമ്പിൽ കള്ളിവയലിൽ പാപ്പൻ റോഡിന്റെ നിർമ്മാണോദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. വാർഡംഗം മാത്യൂസ് പെരുമനങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. തോമാച്ചൻ പാലക്കുടിയിൽ, ടോജോ കോഴിയാറ്റുകുന്നേൽ,അഡ്വ ജോസ് തെക്കേൽ, വിൻസന്റ് തോണിക്കല്ലിൽ, റ്റി വി ജോസഫ് തകിടിയേൽ എന്നിവർ സംസാരിച്ചു.