- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ആദ്യ സംയോജിത ബ്ലഡ് കളക്ഷൻ ട്യൂബ് നിർമ്മാണ യന്ത്രം അങ്കമാലിയിലെ സിഎംഎൽ ബയോടെക്കിൽ സ്ഥാപിച്ചു
കൊച്ചി: അങ്കമാലി ആസ്ഥാനമായ രാജ്യത്തെ പ്രമുഖ ബ്ലഡ് കളക്ഷൻ ട്യൂബ് നിർമ്മാണ കമ്പനിയായ സിഎംഎൽ ബയോടെക്കിൽ ലോകത്തെ തന്നെ ആദ്യത്തെ അത്യാധുനിക സംയോജിത യന്ത്രം 'ഹസ്‌കി-ഐക്കോർ' സ്ഥാപിച്ചു. മെഷീൻ മോൾഡ്, ഹോട്ട് റണ്ണർ, ഡൗസർ, ഡീഹ്യുമിഡിഫൈയർ, ചില്ലർ, ടെമ്പറേച്ചർ കൺട്രോളർ, ഡ്രയർ എന്നിവ അടങ്ങിയതാണ് ഈ സംയോജിത യന്ത്രം. സാധാരണ വെവ്വേറെ യന്ത്രങ്ങളിലാണ് ഈ പ്രക്രിയകൾ നടക്കുന്നത്. ലോകത്തെ പ്രമുഖ ഇഞ്ചക്ഷൻ മോൾഡിങ് മെഷീൻ നിർമ്മാതാക്കളായ കാനഡ ആസ്ഥാനമായ ഹസ്‌കി ടെക്‌നോളജീസാണ് യന്ത്രം നിർമ്മിച്ചത്.
സിഎംഎൽ ബയോടെക് ഫാക്ടറിയിൽ നടന്ന ചടങ്ങിൽ കമ്പനി എംഡി പോൾ ജേക്കബ് യന്ത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു. ഹസ്‌കി ലക്‌സംബർഗ് സെയിൽസ് വൈസ് പ്രസിഡന്റ് തോമസ് ബോൺടെമ്പി, ഹസ്‌കി ബോൾട്ടൻ കാനഡ ഗ്ലോബൽ മാർക്കറ്റിങ് ഹെഡ് ട്രേസി ബ്രോഡ്, ഹസ്‌കി ഇന്ത്യ കീ അക്കൗണ്ട് മാനേജർ ഹിരൻ ഖത്രി, സിഎംഎൽ ഡയറക്ടർമാരായ പൗലോസ് ചാക്കോ, ഡോ. ജോഷി വർക്കി, ജെസ്സി പോൾ, അജിൻ ആന്റോ, അശ്വിൻ പോൾ, ടെക്‌നിക്കൽ ഡയറക്ടർ സന്തോഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
12 കോടി രൂപ ചെലവിൽ സ്ഥാപിച്ച യന്ത്രത്തിലൂടെ പ്രതിദിനം 8 ലക്ഷം ബ്ലഡ് കളക്ഷൻ ട്യൂബുകൾ നിർമ്മിക്കാനാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ 60 രാജ്യങ്ങളിലേക്ക് സിഎംഎൽ ബയോടെക് നിർമ്മിക്കുന്ന ബ്ലഡ് കളക്ഷൻ ട്യൂബുകൾ, മൈക്രോബയോളജി ഉത്പന്നങ്ങൾ, ലാബ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.