ഫോർട്ട് കൊച്ചി: യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് ഫോർട്ട് കൊച്ചിയിൽ തുടക്കം കുറിച്ചു. ഡി വൈ എഫ് ഐ മുഖമാസികയായ യുവധാരയുടെ നേതൃത്വത്തിൽ മെയ് 12 മുതൽ 14 വരെ ഫോർട്ട് കൊച്ചി ബീച്ചിൽ വച്ചാണ് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നത്. ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് ജേതാവ് വിഷ്ണു ഒടുമ്പ്രയും സംഘവും അവതരിപ്പിച്ച ശിങ്കാരിമേളത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. യുവധാര മാനേജർ എം ഷാജർ അധ്യക്ഷൻ ആയിരുന്നു. കെ ജെ മാക്‌സി എംഎൽഎ ഫെസ്റ്റിവൽ പതാക ഉയർത്തി. ഫെസ്റ്റിവൽ ഡയറക്ടർ ബെന്യാമിൻ, യുവധാര ചീഫ് എഡിറ്റർ വി വസിഫ്, എഡിറ്റർ ഡോ ഷിജു ഖാൻ, സിനിമാ സംവിധായകൻ അനുരാജ് മനോഹർ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ട്രഷറർ എസ് ആർ അരുൺബാബു, കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ, ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, പ്രസിഡണ്ട് അനീഷ് എം മാത്യു, കെ എം റിയാദ്, അഡ്വ മനീഷ, ഡി അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് സമീർ ബിൻസിയും ഇമാം അസീസിയും അവതരിപ്പിച്ച സൂഫി സംഗീത പരിപാടി അരങ്ങേറി.

യുവധാര സാഹിത്യോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 12/05/2023ന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 80 സെഷനുകളിൽ 300 ഓളം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കലാകായികരംഗത്തെ പ്രതിഭകൾ സംവദിക്കും