- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം . ഐ. സി അർഷദുൽ ഉലൂം ദഅവ കോളേജ് പഠനാരംഭം സയ്യിദ് ജിഫ്രി തങ്ങൾ നിർവഹിച്ചു
ചട്ടഞ്ചാൽ : ഉത്തര മലബാറിലെ വൈജ്ഞാനിക കേന്ദ്രമായ മലബാർ ഇസ്ലാമിക് കോംപ്ലക്‌സിനു കീഴിൽ പ്രവർത്തിച്ചു വരുന്ന അർഷദുൽ ഉലൂം ദഅവ കോളേജിലെ പന്ത്രണ്ടാം ബാച്ചിലേക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പഠനാരംഭം സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു .
മത ഭൗതിക സമന്വയ വിദ്യാഭ്യാസം സമകാലിക വിശ്വാസി സമൂഹത്തിന് അനിവാര്യമാണെന്നും മത ഭൗതിക സ്ഥാപനങ്ങളെ സമുദായം ഏറ്റെടുക്കണമെന്നും തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടി ചേർത്തു. ചടങ്ങിൽ എം ഐ സി ജനറൽ സെക്രട്ടറി ശൈഖുന യു. എം അബ്ദുൽ റഹ്‌മാൻ മൗലവി അധ്യക്ഷത വഹിച്ചു.എം ഐ സി വർക്കിങ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് സ്വാഗതവും പറഞ്ഞു. എംഐസി ഗൾഫ് കമ്മിറ്റി പ്രതിനിധികളായ ഖാളി മുഹമ്മദ്, അറഫാത്ത് ചെമ്മനാട്, മജീദ് കൽക്കത്ത, സി എച്ച് മുഹമ്മദ് കുഞ്ഞി, ഷാഫി ആലക്കോട്, സീതി മൗലവി നാലാംമൈൽ എന്നിവർക്ക് പരിപാടിയിൽ വെച്ച് സ്‌നേഹോപഹാരം നൽകി.
ചടങ്ങിൽ എം ഐ സി സെക്രട്ടറി അഡ്വക്കേറ്റ് ഹനീഫ ഹുദവി ദേലംമ്പാടി രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി സംസാരിച്ചു.ചെങ്കളം അബ്ദുല്ല ഫൈസി,അർഷദുൽ ഉലൂം കോളേജ് പ്രിൻസിപ്പൽ ഉസ്താദ് അബ്ദുല്ല അർശദി, മൊയ്ദു നിസാമി കാലടി,അലി ദാരിമി കിഴിശ്ശേരി, കെ കെ അബ്ദുല്ല ഹാജി ഖത്തർ, മല്ലം സുലൈമാൻ ഹാജി, മുബാറക് ഹസൈനാർ ഹാജി, ബേർക്ക അബ്ദുല്ല ഹാജി, ഇ അബൂബക്കർ ഹാജി, സോളാർ കുഞ്ഞഹ്‌മദ് ഹാജി, റഷീദ് ഹാജി കല്ലിങ്കാൽ,കുണിയ ഇബ്രാഹിം ഹാജിജലീൽ കടവത്ത്, T D കുബീർ, സി കെ കെ മാണിയൂർ, അഷ്‌റഫ് മൗവ്വൽ,കുന്നിൽ അബ്ബാസ് ഹാജി എന്നിവർ സംബന്ധിച്ചു.