- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക കേന്ദ്രവുമായി കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ട്‌സ്
ന്യൂഡെൽഹി- കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ട്‌സ് (കെഎൻഎംഎ) പുതിയതായി ഡൽഹിയിൽ നിർമ്മിക്കുന്ന കലാ-സാംസ്‌കാരിക കേന്ദ്രത്തിന്റെ രൂപകൽപ്പന അനാച്ഛാദനം ചെയ്തു. പ്രമുഖ ഘാനിയൻ-ബ്രിട്ടീഷ് വാസ്തുശിൽപിയായ സർ ഡേവിഡ് അഡ്ജയ,് എസ് ഘോഷ് ആൻഡ് അസോസ്സിയേറ്റ്‌സുമായി സഹകരിച്ചാണ് കലാ-സാംസ്‌കാരിക കേന്ദ്രത്തിന്റെ രൂപകൽപന ചെയ്യ്തത്. 2026-ൽ ഉദ്ഘാടനം കഴിയുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കലാ-സാംസ്‌കാരിക കേന്ദ്രമായിത് മാറും. പുതിയ കേന്ദ്രം ഡെൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് സമീപമായി 1,00,000 ചതുരശ്ര മീറ്ററിലായാണ് പ്രവർത്തിക്കുക. ഇവിടെ കലാ പ്രദർശനങ്ങൾ നടത്തുകയും സ്ഥിരം പ്രദർശനങ്ങൾക്ക് അവസരം നൽകുകയും ചെയ്യും. കൂടാതെ ദൃശ്യകല, സംഗീതം, നൃത്തം, തീയ്യറ്റർ എന്നിവയ്ക്കുള്ള സൗകര്യവുമുണ്ടായിരിക്കും.
കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ട്‌സ് സാകേതിൽ മെയ് 28 വരെ കൾച്ചറൽ സെന്ററിന്റെ മാതൃക പൊതുജനങ്ങൾക്ക് വീക്ഷിക്കാം. ഇതിനൊപ്പം പ്രശസ്ത കലാകാരന്മാരായ തെയ്ബ് മേത്ത, സറീന, നസ്‌റീൻ മൊഹമെദി എന്നിവരുടെ ആർട്ട് വർക്കുകളും സമകാലിക ചലച്ചിത്ര നിർമ്മാതാവായ അമിത് ദത്തയുടെ ടച്ച് ബൈ എയർ (2023) എന്ന ചിത്രവും പ്രദർശിപ്പിക്കും. 2010-ലാരംഭിച്ച കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ട്‌സിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള പതിനായിരത്തിലേറെ ആധുനീക, സമകാലിക സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
എല്ലാവർക്കും പ്രവേശനമുള്ള ഒരു ലോകോത്തര സാംസ്‌കാരിക കേന്ദ്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നു കെഎൻഎംഎ സ്ഥാപകനും ചെയർപേഴ്‌സണുമായ കിരൺ നാടാർ പറഞ്ഞു. പുതിയതായി നിർമ്മിക്കുന്ന കൾച്ചറൽ സെന്റർ സമൂഹവും കലയും തമ്മിലുള്ള അകലം കുറക്കുമെന്നും കിരൺ നാടാർ കൂട്ടിച്ചേർത്തു. സമകാലിക ഇന്ത്യൻ കലയ്ക്ക് ഉയരാനുള്ള അവസരമാണ് മ്യൂസിയം നൽകുന്നതെന്ന് വാസ്തു ശിൽപിയായ സർ ഡേവിഡ് അഡ്‌ജെയ് പറഞ്ഞു.