മഹിനബാദ്: ഡിസംബർ 22, 23, 24 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന എം.ഐ.സിമുപ്പതാം വാർഷിക സനദ്ദാന മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ജൂൺ 10ശനിയാഴ്ച രാവിലെ പത്തുമണിക്ക് എം.ഐ.സി മഹിനബാദ് ക്യാമ്പസിൽ വെച്ച് ചേരാൻ തിങ്കളാഴ്ച ചേർന്ന എം.ഐ.സി വർക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗം എം.ഐ.സി വൈസ്പ്രസിഡണ്ട് കെ കെ അബ്ദുല്ലഹാജി ഖത്തറിന്റെ അധ്യക്ഷതയിൽ എം.ഐ.സി ജനറൽ സെക്രട്ടറി ശൈഖുനാ യു എംഅബ്ദുറഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു. എം.ഐ.സി വർക്കിങ് സെക്രട്ടറി സയ്യിദ് ഹുസൈൻതങ്ങൾ മാസ്തിക്കുണ്ട് സ്വാഗതവും പറഞ്ഞു.

സ്ഥാപനത്തിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് വിഷൻ 2030എന്നപേരിൽ അതിവിപുലമായപല പദ്ധതികളും എം.ഐ.സി ആവിഷ്‌കരിച്ചിട്ടുണ്ട്. 2022 ഡിസംബർ 30, 31 തീയതികളിൽ നടന്നമുപ്പതാം വാർഷിക ഉദ്ഘാടന സമ്മേളനം മുതൽ തുടങ്ങിയ പദ്ധതിയുടെ പ്രവർത്തനങ്ങൾ എം.ഐ.സിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

പദ്ധതിയുടെ ഭാഗമായുള്ള എം.ഐ.സി സ്ഥാപകൻ ശഹീദേ മില്ലത്ത് സി എം ഉസ്താദിന്റെ
നാമധേയത്തിലുള്ള സി എം ഉസ്താദ് ഓഡിറ്റോറിയം കൺവെൻഷനിൽ സെന്ററിന്റെ പ്രവർത്തി
ഉദ്ഘാടനം 2023 മാർച്ച് 18 ശനിയാഴ്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും
എം.ഐ.സി പ്രസിഡണ്ടുമായ സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിച്ചു.
വിഷൻ 2030പദ്ധതിയുടെ ഭാഗമായുള്ള ഇൻസ്റ്റിറ്റിയൂഷണൽ ക്വാളിറ്റി ഡെവലപ്‌മെന്റിന്റെഭാഗമായി എം.ഐ.സിക്ക് കീഴിലുള്ള ഹുദവി കോഴ്‌സായ ദാറുൽ ഇർഷാദ് അക്കാദമിയുടെഡിഗ്രി ബാച്ച് ഡിപ്പാർട്ട്‌മെന്റ് ഓഫ് സിവിലൈസേഷൻ സ്റ്റഡീസ് പുനർസ്ഥാപിക്കുവാൻ ഈയൊരുകാലയളവിൽ സാധിക്കുകയും എം ഐ സി ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളിൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുവാൻ വേണ്ടി സ്ഥാപനപൂർവ്വ വിദ്യാർത്ഥികളായ ഹുദവി പണ്ഡിതന്മാരുടെകൂട്ടായ്മയായഇമാദ് നേതൃത്വത്തിൽ കീഴിൽ നടന്നു പോകുന്നു . ഹിഫ്‌ള് ബേസ്ഡ് സ്‌കൂൾപ്രോഗ്രാമിങ്ങിന്റെ ഭാഗമായി എം.ഐ.സി തഹ്ഫിളുൽ ഖുർആൻ കോളേജ് സ്‌കൂൾ പഠനത്തോടൊപ്പംതുടർന്ന് പോകുന്നു