- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒക്ക്യുപ്പയ് മലപ്പുറം' ഉപരോധ സമരം 7 ന്
മലപ്പുറത്ത് അധിക ബാച്ചുകൾ അനുവദിക്കാതെ പ്ലസ് വൺ അലോട്ട്‌മെന്റ് നടത്തരുത് , ബിരുദ സീറ്റുകളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഒക്ക്യുപ്പയ് മലപ്പുറം' (OCCUPY MALAPPURAM) എന്ന എന്ന മുദ്രാവാക്യമുയർത്തി മലപ്പുറത്ത് ഈ വരുന്ന ഏഴാം തിയ്യതി ഉപരോധ സമരം നടത്താൻ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പതിനേഴ് വർഷമായി തുടരുന്ന മലപ്പുറത്തോടും മലബാറിനോടുമുള്ള വംശീയമായ ഈ വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്നും അവസരങ്ങളിലും വിഭവ വിതരണത്തിലും നീതി നടപ്പിലാക്കണമെന്നും മലപ്പുറത്ത് ജനസംഖ്യാനുപാതികമായി വികസനമെത്തിക്കണമെന്നും ഫ്രറ്റേണിറ്റി മുവ്‌മെന്റ് ഈ സമരത്തിൽ ആവശ്യങ്ങളായി ഉന്നയിക്കും.
പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും, പ്ലസ് ടു കഴിഞ്ഞ് ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം തേടുന്നവരും, മലപ്പുറത്തെ ബഹുജനങ്ങളും അടക്കം അയ്യായിരത്തോളം പേർ ഒത്തുചേരുന്ന രീതിയിലാണ് 'OCCUPY MALAPPURAM' സംഘടിക്കുന്നത്.