- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതിദിനത്തിൽ ഫലവൃക്ഷത്തോട്ടം നിർമ്മിച്ച് എൻ സി സി യൂണിറ്റുകൾ മാതൃകയായി
പാലാ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 കേരള ഗേൾസ് ബറ്റാലിയൻ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ രാമപുരം എസ് എച്ച് എൽ പി സ്‌കൂളിൽ ഫലവൃക്ഷത്തോട്ടം നിർമ്മിച്ചു.
പാലാ അൽഫോൻസ കോളജ്, എസ് എച്ച് ജി എച്ച് എസ് രാമപുരം എന്നീ എൻ സി സി സബ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ഫല വൃക്ഷത്തോട്ടം നിർമ്മിച്ചത്.സ്‌കൂൾ ഹെഡ്‌മിസ്ട്രസ് സി ആനി സിറിയക് വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ജോബി സെബാസ്റ്റ്യൻ, ദീപു സുരേന്ദ്രൻ, ജോഷി ജോസഫ്, അദ്ധ്യാപകരായ ബെറ്റ്‌സി മാത്യു,മാഗി ജോസഫ്, സി ജൂവാന, അനു എലിസബത്ത്, ഷെറിൻ റാണി മാത്യു, എൻ സി സി ഓഫീസർമാരായ ലെഫ് അനു ജോസ്, പ്രിയ കാതറിൻ തോമസ്, എൻ സി സി കേഡറ്റ്‌സ് തുടങ്ങിയവർ നേതൃത്വം നൽകി.
കൃഷിയധിഷ്ഠിത വിനോദസഞ്ചാരത്തിന്റെസാധ്യതകൾ തേടി എലിക്കുളം ഗ്രാമപഞ്ചായത്ത്
പാലാ: ലോക പരിസ്ഥിതി ദിനത്തിൽ കൃഷിയധിഷ്ഠിത വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തേടി പഠനപരിപാടിയാണ് സംഘടിപ്പിച്ച് എലിക്കുളം ഗ്രാമപഞ്ചായത്ത്.പതിനാലാം വാർഡിലുള്ള ചെങ്ങളം ജോസ് പി. കുര്യൻ പഴേപറമ്പിലിന്റെ കൃഷിയിടത്തിൽ നടന്ന പരിപാടി മാണി സി. കാപ്പൻ എംഎൽഎ. ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായിരുന്നു. പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറകടർ ലെൻസി തോമസ്, മുൻ കൃഷി അസിസ്റ്റന്റ് ഡയറകടർ കോര തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് എന്നിവർ പഠന പരിപാടികൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തംഗങ്ങളായ സൂര്യാ മോൾ, ഷേർളി അന്ത്യാംകുളം, സെൽവി വിത്സൻ , ജിമ്മിച്ചൻ ഈറ്റത്തോട്ട് , സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്,ദീപാ ശ്രീജേഷ്, ആശാമോൾ, ആത്മ എ.ടി.എം. ഡയാന സ്‌ക്കറിയ,
ബി.ടി.എം ആനി കെ. ചെറിയാൻ, കില ഫാക്കൽറ്റി കെ.എൻ. ഷീബ, കർഷക പ്രതിനിധികളായ മാത്യു കോക്കാട്ട്, ജോസ് പഴേപറമ്പിൽ, വി എസ്. സെബാസ്റ്റ്യൻ വെച്ചൂർ, ജൂബിച്ചൻ ആനിത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
എന്റെ ഗ്രാമം സുന്ദര ഗ്രാമം'പദ്ധതിക്ക്എലിക്കുളത്ത് തുടക്കമായി
പാലാ: 'ഗ്രീൻ എലിക്കുളം, ക്ലീൻ എലിക്കുളം' പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ 'എന്റെ ഗ്രാമം സുന്ദര ഗ്രാമം' പദ്ധതിക്ക് എലിക്കുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. തെരുവോരങ്ങളെ പഴത്തോട്ടവും പൂന്തോട്ടവുമാക്കി മാറ്റുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ. എലിക്കുളം അഞ്ചാം മൈലിലെ വഴിയരികിൽ ചെടി നട്ടുകൊണ്ട് നിർവഹിച്ചു
പാലാ - പൊൻകുന്നം റോഡിൽ എലിക്കുളം പഞ്ചായത്തിന്റെ ഭാഗമായ പതിനൊന്ന് കിലോമീറ്ററോളം സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലുമായാണ് തൈകൾ നട്ട് പിടിപ്പിക്കുന്നത്. റമ്പൂട്ടാൻ, പേര, നെല്ലി എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളും അരളി, കോളാമ്പി, ചെമ്പരത്തി എന്നീ ചെടികളുമാണ് നട്ടുപിടിപ്പിക്കുക.
കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൈകൾ നടുന്നതും സംരക്ഷിക്കുന്നതും അതതു പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ്‌കുമാർ,ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷേർളി അന്ത്യാങ്കുളം, സൂര്യമോൾ, അഖിൽ അപ്പുക്കുട്ടൻ, മാത്യൂസ്
പെരുമനങ്ങാട്, സിനി ജോയ്, ആശാമോൾ , കെ.എം. ചാക്കോ , ജിമ്മിച്ചൻ ഈറ്റത്തേട്ട് , അസിസ്റ്റന്റ് കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ് ഗ്രാമപഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
പാലാ സബ് ജയിലിൽ കൃഷിത്തോട്ടം ഒരുക്കി
പാലാ: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി പാലാ സബ്ജയിലിൽ അന്തേവാസികളുടെ സഹായത്തോടെ കൃഷിത്തോട്ടം ഒരുക്കിയിരിക്കുകയാണ് ജയിൽ അധികൃതർ. ജയിലിന് പിന്നിലുള്ള 15 സെന്റ് സ്ഥലത്ത് നിന്നിരുന്ന പഴയ കെട്ടിടം പൊളിച്ച സ്ഥലത്താണ് കൃഷിയിടം നിർമ്മിച്ചിരിക്കുന്നത്. കൃഷിയിടത്തിനൊപ്പം പക്ഷി സങ്കേതവും ഒരുക്കിയിട്ടുണ്ട് .ജയിലിലെ ഭക്ഷണ അവശിഷ്ടങ്ങളെ കമ്പോസ്റ്റ് വളമാക്കിയാണ് കൃഷിയുടെ പരിപാലനം. പ്ലാവ് തേക്ക് മഹാഗണി എന്നിവയാണ് മരം ഇനത്തിൽ നട്ടിരിക്കുന്നത്. പത്തോളം ഇനം പച്ചക്കറി തൈകളും കൃഷിയിടത്തിൽ ഗ്രോബാഗുകളിൽ ക്രമീകരിച്ചിട്ടുണ്ട്. കൃഷിയിടത്തിൽ നടന്ന മരം നടീലിന്റെ ഉദ്ഘാടനം എംഎൽഎ മാണി സികാപ്പൻ നിർവഹിച്ചു .
ചടങ്ങിൽ പല കുടുംബ കോടതി ജഡ്ജ് ഈ ആയൂബ് ഖാൻ മുഖ്യ അതിഥിയായി പങ്കെടുത്തു. നഗരസഭ ചെയർപേഴ്‌സൺ ജോസിൻ ബിനോ, കൗൺസിലർ ബിനു പുളിക്കണ്ടം, ബിജി ജോജോ എന്നിവർ പങ്കെടുത്തു.
തുടർന്ന് നടന്ന പച്ചക്കറിത്തെ നടീൽ ഉദ്ഘാടനം പാല ആർഡിയോ രാജേന്ദ്ര ബാബു നിർവഹിച്ചു. മരിയസദനം സന്തോഷ് കൗൺസിലർമാരായ ലിസി കുട്ടി മാത്യു തോമസ് പീറ്റർ ബൈജു കൊല്ലംപറമ്പിൽ എൽ ഡി എഫ് നേതാക്കളായ ബാബു കെ ജോർജ് , പി കെ ഷാജ കുമാർ , ഷാർളി മാത്യു ജയിൽ സൂപ്രണ്ട് സി ഷാജി എന്നിവർ പങ്കെടുത്തു. കൃഷിസ്ഥലത്ത് തൈകൾ നടുവാനും കൃഷിസ്ഥലം കാണുവാനുമായി സംഘടന നേതാക്കളും സ്‌കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു.