സിയുവിൽ പീഡിപ്പിക്കപ്പെട്ട യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരുടെ പുനർനിയമനം റദ്ദാക്കിയത് അതിജീവിതക്കൊപ്പം നിന്ന് പോരാട്ടം ശക്തമാക്കിയതിന്റെ ഫലമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വിഎ ഫായിസ അവകാശപ്പെട്ടു.

പൊലീസ് അന്വേഷണം തുടർന്നുകൊണ്ടിരുന്ന ഘട്ടത്തിൽ, പ്രഥമ അന്വേഷണ റിപ്പോർട്ട് ജീവനക്കാർക്കെതിരായിട്ടുപോലും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിരമിക്കുന്നതിനു മുൻപ് പ്രസ്തുത ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ച് അവർക്ക് പുനർനിയമനം നൽകിയ നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്. സസ്‌പെൻഷൻ കാലാവധിയിലെ മുഴുവൻ ശമ്പളവും നൽകാനും തീർപ്പായിരുന്നു. ഇത് തികച്ചും നിയമവിരുദ്ധവും നീതിനിഷേധവുമാണെന്ന് ചൂണ്ടിക്കാട്ടി അതിജീവിതയെ ചേർത്തുപിടിച്ച് വിമൻ ജസ്റ്റിസിന്റെ നേതൃത്വത്തിൽ സമരം ശക്തമാക്കിയിരുന്നു.

അതിഹീനമായ രീതിയിൽ ഐസിയു എന്ന അതീവ സുരക്ഷ ലഭിക്കേണ്ടതായ കേന്ദ്രത്തിൽ വെച്ച് പീഡനം ഏൽക്കേണ്ടി വന്ന യുവതിയോടുള്ള തികഞ്ഞ അനീതിയായിരുന്നു ഇവരുടെ പുനർനിയമനം.

ഐസിയുവിൽ പീഡിപ്പിക്കപ്പെട്ട യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച അഞ്ചു ജീവനക്കാരുടെയും പുനർനിയമനം റദ്ദാക്കി പ്രതികൾക്കെതിരിൽ ശക്തമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി,ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക്. മെയ്‌ലുകൾ അയച്ചുകൊണ്ട് വ്യാപകമായ ഒരു ഇ മെയിൽ ക്യാമ്പയിനും വിമൻ ജസ്റ്റിസ് ആഭിമുഖ്യത്തിൽ തിങ്കളാഴ്ച നടത്തിയിരുന്നു. പ്രസ്തുത വിഷയത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾക്ക് വിമൻ ജസ്റ്റിസ് സംഘടിപ്പിച്ചിരുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് സുബൈദ കക്കോടി, ജില്ല പ്രസിഡണ്ട് മുബീന, ജില്ല ജനറൽ സെക്രട്ടറി അനില, ജില്ല വൈസ് പ്രസിഡന്റ് ജുമൈല , ജില്ല സെക്രട്ടറി തൗഹീദ എന്നിവരാണ് സമരങ്ങൾക്ക് നേതൃത്വം നൽകിയത്.

ഇത്തരത്തിൽ അതിജീവിതരുടെ നീതിക്കായ പോരാട്ട വഴിയിൽ വിമൻ ജസ്റ്റിസ് എന്നും ജാഗ്രത്തായി നിലകൊള്ളുമെന്നും ഫായിസ ചൂണ്ടിക്കാട്ടി