കാഞ്ഞങ്ങാട്: ഭരണപരാജയം മറച്ചുവെക്കാൻ കള്ളക്കേസ്സുകൾ എടുത്ത് ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്ന പിണറായി സർക്കാരിന്റെ ഫാഷിസ്റ്റ് നടപടികൾക്കെതിരെ പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കെ പി സി സി പ്രസിഡണ്ടിനെതിരെയും, പ്രതിപക്ഷ നേതാവിനെതിരെയും കേട്ട് കേൾവിയില്ലാത്ത രീതിയിൽ കള്ള കേസുകൾ എടുക്കുന്നത് പിടിച്ചു നിൽക്കാൻ പറ്റാത്ത ഭരണാധികാരിയുടെ മാനസിക വിഭ്രാന്തിയായേ കണക്കാനാകൂ എന്നും യോഗം വിലയിരുത്തി.

പുതിയ കോട്ടയിൽ വെച്ച് ചേർന്ന ജില്ലാ കമ്മിറ്റി യോഗം പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജമീല അഹമ്മദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഹമീദ് ചേരങ്കൈ, ജനറൽ സെക്രട്ടറിമാരായ മനോജ് ഉപ്പിലിക്കൈ, നാസർ കോളിയടുക്കം, ട്രഷറർ രാജൻ തെക്കേക്കര, സെക്രട്ടറിമാരായ ബാലഗോപാലൻകാളിയാനം, ഗംഗാധരൻ തൈക്കടപ്പുറം, സന്തോഷ് പുറവങ്കര, വിനോദ് നെല്ലിക്കാട്ട്, ' തുടങ്ങിയവർ സംസാരിച്ചു.