സുപ്രീം കോടതി വിധികളേയും വനാവകാശ നിയമത്തേയും അധാരമാക്കി ജില്ലയിലെ ആദിവാസികൾക്ക് അർഹതപ്പെട്ട ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ വി.ആർ പ്രേംകുമാറിന് വെൽഫെയർ പാർട്ടി നിവേദനം നൽകി.

നിലമ്പൂരിൽ ആദിവാസികൾ നടത്തുന്ന സമരങ്ങളുടെന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ ശ്രമം തുടരണമെന്നും ജില്ല കലക്ടറോട് നിവേദനത്തിലുടെ ആവശ്യപ്പെട്ടു.ഈ വിഷയത്തിലുള്ള ക്രിയാത്മക ഇടപെടലുകൾക്ക് വെൽഫെയർ പാർട്ടി പിന്തുണ ഉറപ്പ് നൽകി.

വിമൺസ് ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ഫായിസ കരുവാരക്കുണ്ട് നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.വി സഫീർ ഷാ,വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം,ജില്ല കമ്മിറ്റി അംഗങ്ങളായ നാസർ വേങ്ങര ഏറനാട് മണ്ഡലം പ്രസിഡന്റ് മജീദ് ചാലിയാർ എന്നിവർ പങ്കെടുത്തു.