- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡമോക്രാറ്റിക് റിസർച്ച് സ്‌കോളെഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗവേഷക കൺവൻഷൻ നടന്നു
നാലു വർഷ ഡിഗ്രി കോഴ്‌സ് ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരം തകർക്കുകയും ഗുരുതരമായ പ്രതിസന്ധികളിലേക്ക് വിദ്യാഭ്യാസത്തെ തള്ളിവിടുകയും ചെയ്യുമെന്ന് പ്രശസ്ത ചരിത്രകാരിയും ജെഎൻയുവിലെ അദ്ധ്യാപികയും ഇന്ത്യൻ ചരിത്ര കോൺഗ്രസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ പ്രൊഫ.ആർ.മഹാലക്ഷ്മി അഭിപ്രായപ്പെട്ടു. ഡമോക്രാറ്റിക് റിസർച്ച് സ്‌കോളെഴ്‌സ് ഓർഗനൈസേഷൻടെ ( DRSO) ആഭിമുഖ്യത്തിൽ സത്യൻ സ്മാരക ഹാളിൽ വെച്ചു നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗവേഷക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രൊഫസർ മഹാലക്ഷ്മി. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നാലുവർഷ ഡിഗ്രി കോഴ്‌സ് നടപ്പിലാക്കുന്നത്. വിഷയാധിഷ്ഠിതമായ പഠനത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നതാണ് നാലുവർഷ ഡിഗ്രിയുടെ ഘടന. നാലു വർഷ ഡിഗ്രി നടപ്പിലാക്കുന്നതോടെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ അപ്രധാനമാകുകയും ചെയ്യും. ഇതൊരിക്കലും ഗവേഷണത്തെ സഹായിക്കില്ല.
ദേശീയ വിദ്യാഭ്യാസ നയം 2020 വഞ്ചനാപരമായ ഒരു അജണ്ടയാണ്. വിദ്യാഭ്യാസത്തിന്റെ ഭാരതീയവത്ക്കരണമാണ് എൻഇപിയുടെ അജണ്ടയെന്നാണ് പ്രഖ്യാപനം. എന്നാൽ ആധുനിക ഇന്ത്യയുടെ രൂപീകരണത്തിലേക്ക് നയിച്ച സ്വാതന്ത്ര്യ സമരത്തെയും നവോത്ഥാന പ്രസ്ഥാനത്തെയും തമസ്‌ക്കരിക്കുകയാണ് എൻഇപി 2020 ചെയ്യുന്നത്.
പ്രമുഖ ശാസ്ത്രജ്ഞൻ പ്രൊഫസർ സൗമിത്രോ ബാനർജി മുഖ്യപ്രസംഗം നടത്തി. ജെഎസ്എസ് യൂണിവേഴ്‌സിറ്റി മുൻ വൈസ്ചാൻസലർ പ്രൊഫസർ ജവഹർനേശൻ, കണ്ണൂർ സർവകലാശാല ചരിത്രവിഭാഗം അധ്യക്ഷ ഡോ.മാളവിക ബിന്നി, ഗുൽബർഗ്ഗ യൂണിവേഴ്‌സിറ്റി ബയോടെക്‌നോളജി വിഭാഗം ചെയർമാൻ പ്രൊഫസർ രമേഷ് ലൊണ്ടേകർ, കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളെജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ കെ.പി.സജി, ഡിആർഎസ്ഒ ദേശീയ പ്രസിഡന്റ് അകിൽ മുരളി, ജനറൽ സെക്രട്ടറി ഡോ.ആർഗ്യാദാസ്, ഡോ.ഗംഗാധർ, മേധ സുരേന്ദ്രനാഥ്, മാനവ് ജ്യോതി, ലക്ഷ്മി ആർ ശേഖർ എന്നിവർ പ്രസംഗിച്ചു. ഡിആർഎസ്ഒ കേരള സംസ്ഥാന കൺവീനർ അജിത് മാത്യു അധ്യക്ഷത വഹിച്ചു.