ആലപ്പുഴ: ജില്ലയിലെ വനിതാ ജീവനക്കാർക്കു വേണ്ടി ഫെഡറൽ ബാങ്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള പൊലീസുമായി സഹകരിച്ചു നടത്തിയ ഏകദിന പരിശീലന പരിപാടി തുമ്പോളി മാതാ സീനിയർ സെക്കണ്ടറി സ്‌കൂളിലാണ് സംഘടിപ്പിച്ചത്. ബാങ്കിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള പരിശീലനത്തിന് എഎസ്ഐയും സെൽഫ് ഡിഫൻസ് ട്രെയ്നിങ് ടീം ലീഡറുമായ സുലേഖ നേതൃത്വം നൽകി.

ബാങ്കിന്റെ വൈസ് പ്രസിഡന്റ് (എച്ച് ആർ), സബീന ഷാജി എ, സീനിയർ വൈസ് പ്രസിഡന്റും തിരുവനന്തപുരം സോണൽ ഹെഡുമായ രഞ്ജി അലക്സ്, ആലപ്പുഴ റീജനൽ ഹെഡ് സാജൻ കെ. പി, മാതാ സീനിയർ സെക്കണ്ടറി സ്‌കൂൾ മാനേജർ റവ. ഫാദർ രഞ്ജിത്ത് മടപ്പറമ്പിൽ, പ്രിൻസിപ്പൽ രാജൻ ജോസഫ് എന്നിവർ സമാപനചടങ്ങിൽ പങ്കെടുത്തു.

സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന് വനിതകൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകേണ്ടത് വളരെ പ്രധാനമാണെന്നും പൊലീസുമായി സഹകരിച്ച് ഫെഡറൽ ബാങ്ക് വനിതാ ജീവനക്കാർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്നും
രഞ്ജി അലക്സ് പറഞ്ഞു.