- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എമർജൻസ് - 2023: ആസ്റ്റർ ഇന്റർനാഷണൽ എമർജൻസി മെഡിസിൻ കോൺക്ലേവ് മഗ്സസെ അവാർഡ് ജേതാവ് ഡോ. പ്രകാശ് ബാബ ആംതെ ഉദ്ഘാടനം നിർവഹിച്ചു
കൊച്ചി,19 ജൂൺ 2023: മനുഷ്യന്റെ ഒരേയൊരു മതം മനുഷ്യത്വമാണെന്ന് 2008ലെ മഗ്സസെ അവാർഡ് ജേതാവും സാമൂഹിക പ്രവർത്തകനുമായ പത്മശ്രീ ഡോ. പ്രകാശ് ബാബ ആംതെ. ആസ്റ്റർ ഇന്റർനാഷണൽ എമർജൻസി മെഡിസിൻ കോൺക്ലേവിന്റെ രണ്ടാം പതിപ്പ്, എമർജൻസ്-2023, കൊച്ചിയിൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''എന്റെ പിതാവിന്റെ പ്രേരണയും പ്രവർത്തനവും മൂലം ആദിവാസികളുമായും അവരുടെ ജീവിതശൈലിയുമായും വളരെയേറെ ഇടപഴകാൻ എനിക്ക് സാധിച്ചു. അതെന്റെ മനസിനെ ആഴത്തിൽ സ്വാധീനിച്ചു. മറ്റുള്ളവരുടെ നന്മയ്ക്കായി എന്നെത്തന്നെ സമർപ്പിക്കാൻ അത് എന്നെ പ്രേരിപ്പിച്ചു. തുടക്കത്തിൽ, ആദിവാസികൾക്ക് ആധുനിക വൈദ്യശാസ്ത്രത്തിൽ വിശ്വാസമില്ലായിരുന്നു, എന്നാൽ അനുനയത്തിലൂടെയും, അനുഭവസ്ഥരുടെ അനുഭവ സാക്ഷ്യത്തിലൂടെയും പിന്നീട് ആയിരക്കണക്കിന് ആളുകൾ ഞങ്ങളുടെ ക്ലിനിക്കുകൾ സന്ദർശിക്കാൻ തുടങ്ങി. പരിമിതമായ സൗകര്യങ്ങൾ വിദ്യാഭ്യാസം തുടങ്ങിയ വെല്ലുവിളികൾക്കിടയിലും, ഞങ്ങൾക്ക് സമൂഹത്തിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചു. നമ്മുടെ ഒരേയൊരു മതം മനുഷ്യത്വമാണ്, അതിലൂടെ ഞങ്ങൾക്ക് സമൂഹത്തിൽ നിന്ന് ധാരാളം സ്‌നേഹവും പിന്തുണയും ലഭിച്ചു. എന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഈ അവസരം നൽകിയതിന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിനോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്'', അദ്ദേഹം പറഞ്ഞു
കൊച്ചിയിലെ നിഹാര റിസോർട്ടിൽ ജൂൺ 16 മുതൽ 18 വരെ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ കേണുകളിൽ നിന്നും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമടക്കം 1000ത്തിലധികം ഡോക്ടർമാരും മെഡിക്കൽ രംഗത്തെ വിദഗ്ദരുമാണ് പങ്കെടുത്തത്. എമർജൻസി മെഡിസിനുമായി ബന്ധപ്പെട്ട 60ഓളം വിഷയങ്ങളിൽ നിരവധി പഠനങ്ങൾ ഈ മൂന്നു ദിവസങ്ങളിലായി അവതരിപ്പിച്ചു.
എമർജെൻസ്-2023, അത്യാഹിത ചികിത്സയെ കുറിച്ചുള്ള അറിവുകൾ ബലപ്പെടുത്തുന്നതിലായിരിക്കും ഇത്തവണത്തെ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചത് കൂടാതെ, യഥാർത്ഥ കേസുകൾ ആസ്പദമാക്കിയുള്ള ചർച്ചകൾ നടക്കുകയും ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രഗത്ഭ ഡോക്ടർമാർ അവരുടെ അത്യാഹിത വിഭാഗത്തിലെ അവരുടെ അനുഭവങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുകയും ചെയ്തു. വിവിധതരം മത്സരങ്ങൾക്കും സംവാദങ്ങൾക്കും പ്രഗത്ഭരുടെ വിഷയാവതരണങ്ങൾക്കും സമ്മേളനം സാക്ഷിയായി.