പാലാ: നാലമ്പല ദർശനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം. മാണി സി കാപ്പൻ എം എൽ എയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. നാലമ്പലത്തിലേയ്ക്കുള്ള മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും

. വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും. ക്രമസമാധാന പാലനത്തിന് കൂടുതൽ പൊലീസിനെ നിയോഗിക്കും. അടിയന്തിര സാഹചര്യം നേരിടാൻ റവന്യൂ, പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ സജ്ജമാക്കും. ഉദ്യേഗസ്ഥതലത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ഉടൻ പൂർത്തിയാക്കാനും തീരുമാനിച്ചു. ആർ ഡി ഒ പി.ജി.രാജേന്ദ്രബാബു മീനച്ചിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, നാലമ്പല കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.