- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ് നാളെ
മലപ്പുറം:- മലബാറിനോടുള്ള വിദ്യഭ്യാസ വിവേചനം അവസാനിപ്പിച്ച് മലബാറിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനാവസരം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ജൂൺ 27 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. നിലവിൽ മലബാറിൽ 34352 സീറ്റുകൾ കുറവുണ്ട്.
എല്ലാ വർഷവും നടത്തിവരാറുള്ളത് പോലെ വിദ്യാർത്ഥികളെ പറ്റിക്കുന്ന രീതി ഇത്തവണയും തുടരാൻ സർക്കാരിനെ അനുവദിക്കില്ല.
നിലവിൽ അനുവദിച്ചിരിക്കുന്ന പതിനാല് താത്ക്കാലിക ബാച്ചുകൾ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ഒരു തരത്തിലും പരിഹാരമാവില്ല. സീറ്റ് നഷ്ടമാവുന്ന 33472 വിദ്യാർത്ഥികൾക്കായി 669 ബാച്ചുകൾ അനുവദിക്കണമെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. വിദ്യാഭ്യാസ ബന്ദുമായി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story