തൃശൂർ: ജില്ലയുടെ ഭാവി വികസനത്തിനായി തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ (ടിഎംഎ) കിലയുടേയും ഇസാഫ് ഫൗണ്ടേഷന്റേയും സഹകരണത്തോടെ തയാറാക്കിയ 'തൃശൂർ വിഷൻ 2047' വികസന രൂപരേഖയെ ആസ്പദമാക്കി ഏകദിന വികസന ശിൽപ്പശാല സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഭോപ്പാലിലെ സ്‌കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർകിടെക്ചർ ടിഎംഎക്കു വേണ്ടി തയാറാക്കിയ സമഗ്ര വികസന രൂപരേഖ ചടങ്ങിൽ സമർപ്പിച്ചു.

റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ, പട്ടികജാതി - പട്ടികവർഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ, പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. ജിജു പി. അലക്‌സ്, തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മേധാവിയുമായ കെ. പോൾ തോമസ്, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം. ജി. രാജമാണിക്യം, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, കില അർബൻ ചെയർ ഡോ അജിത് കാളിയത്ത്, എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും 16 ബ്ലോക്ക് പഞ്ചായത്തുകളിലേയും ഗ്രാമ പഞ്ചായത്തുകളിലേയും പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉൾപ്പെടെ 200ലേറെ പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുത്തു