- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരിൽ വ്യാപകമായി തുടർച്ചയായി നടന്നുവരുന്ന വർഗീയ നരഹത്യകൾക്ക് എതിരെ എസ് യു സി ഐ ജൂൺ 30 അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുന്നു
തൃപ്പൂണിത്തുറ:2023 മെയ് 3 മുതൽ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന വർഗ്ഗീയ ആളിക്കത്തൽ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സർക്കാരുകളുടെ പൂർണ്ണ പിന്തുന്ന യോടെയുള്ളതും മുൻകൂട്ടി തയ്യാറാക്കപ്പെട്ടതുമാണെന്ന വസ്തുത അത്യന്തം ആശങ്കയോടെയാണു എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) വീക്ഷിക്കുന്നത്. നൂറുകണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിനാളുകൾ കുടിയൊഴിഞ്ഞു പോകേണ്ടിയും വന്നിരിക്കുന്നു. കൊള്ളിവയ്പുകൾ വ്യാപകമായി തുടരുന്നു. സംസ്ഥാനം കത്തിയരിയുമ്പോൾ കേന്ദ്ര ബിജെപി സർക്കാർ വെറും കാഴ്‌ച്ചക്കാരെപ്പോലെ നിൽക്കുന്നത് അത്യന്തം ധാർമ്മികരോഷത്തോടെയാണ് പാർട്ടി വീക്ഷിക്കുന്നത്.
സ്ഥിതിഗതികളിൽ 'ആശങ്ക' പ്രകടിപ്പിക്കുന്ന ഒരു വാക്യം പോലും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. വിഭജിച്ചു ഭരിക്കുകയും വോട്ടുബാങ്കു സൃഷ്ടിക്കുകയും ചെയ്യുക എന്ന സ്വന്തം നയം തുടർന്നുകൊണ്ട് കേന്ദ്രസർക്കാർ ഈ വർഗ്ഗീയ സംഘർഷം തുടരാനനുവദിക്കുകയാണ്. ജാതി, വർണ്ണ, മത, വംശഭേദങ്ങളെന്യേ ജനജീവിതം കൊണ്ടു കളിക്കുകയാണവർ. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സർക്കാരുകളുടെ ഈ അയഞ്ഞ സമീപനത്തെ ശക്തമായി അപലപിക്കുമ്പോൾത്തന്നെ, മനസ്സുവച്ചാൽ മണിക്കൂറുകൾക്കുള്ളിൽ അവസാനിപ്പിക്കാവുന്ന ഈ വർഗ്ഗീയ ആളിക്കത്തലിനെ ശക്തമായി അടിച്ചമർത്തണമെന്ന് സർക്കാരിനോടാവശ്യപ്പെടുകയും ചെയ്യുന്നു.
സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനും സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കുന്നതിനും അതത്യാവശ്യമാണ്. ഈ വിഘടന, സങ്കുചിത, വർഗ്ഗീയ ശക്തികളെ ജനങ്ങളിൽ നിന്നൊറ്റപ്പെടുത്തി എല്ലാവരെയും ഉൾക്കൊള്ളുന്ന വിധത്തിൽ ഐക്യവും സാഹോദര്യവും പുലർത്താനുതകുന്ന വിധത്തിൽ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളുടെമേൽ യോജിച്ച ജനാധിപത്യ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കാൻ മുന്നിട്ടിറങ്ങണമെന്നും മണിപ്പൂരിലെ സമാധാന സ്‌നേഹികളാേടു ഞങ്ങളഭ്യർത്ഥിക്കുന്നു.
മണിപ്പുരിലെ ഈ രക്തച്ചൊരിച്ചിൽ കണ്ടില്ലെന്നു നടിക്കുന്ന സർക്കാരിനെതിരെ 2023 ജൂൺ 30 അഖിലേന്ത്യ പ്രതിഷേധ ദിനമായി ആചരിക്കണമെന്ന് ഇന്ത്യയിലെ സർവ്വജനങ്ങളോടും ഞങ്ങളഭ്യർത്ഥിക്കുന്നതെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി പ്രവാഷ് ഘോഷ് അറിയിച്ചു.