- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈകയിൽ രാജ്യാന്തര നിലവാരത്തിലുള്ള ഫിറ്റ്നെസ് കേന്ദ്രം ഉദ്ഘാടനം ഇന്ന്
കോട്ടയം : മീനച്ചിൽ പഞ്ചായത്തിലെ പൈകയിൽ രാജ്യാന്തര നിലവാരത്തിൽ സജ്ജമാക്കിയ ആധുനിക ഫിറ്റ്നെസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (30/06/2023) രാവിലെ 10:30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. പൈക ടൗണിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിൽ നടക്കുന്ന ചടങ്ങിൽ മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപി മുഖ്യ പ്രഭാഷണം നിർവഹിക്കും.
കായിക വകുപ്പ് അനുവദിച്ച ഒന്നേകാൽ കോടി രൂപ ചെലവിട്ടാണ് 2500ചതുരശ്രയടി വിസ്തീർണത്തിൽ പൂർണമായും ശീതികരിച്ച കേന്ദ്രം സജ്ജമാക്കിയത്. ട്രെഡ്മിൽ, കാർഡിയോ മെഷീനുകൾ, ബെഞ്ച് പ്രസ്, റോവിങ് മെഷീൻ, പവർ ലിഫ്റ്റിങ് തുടങ്ങി മുപ്പതിലധികം ഫിറ്റ്‌നെസ് ഉപകരണങ്ങളും മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.
ജൂലൈ മാസം പകുതിയോടെ കേന്ദ്രം പൂർണമായും പ്രവർത്തന സജ്ജമാകും. കായിക വകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും ഫീസ് ഘടന തീരുമാനിക്കുക. മിതമായ നിരക്കിൽ നൂതന ഫിറ്റ്‌നെസ് സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു പൂവേലി, ജോസ് ചെമ്പകശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ബേബി, സ്ഥിരം സമിതി അധ്യക്ഷരായ ടി.ബി. ബിജു, ഇന്ദു പ്രകാശ്, പുന്നൂസ് പോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു ജേക്കബ്, കെ.വി. വിഷ്ണു, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ജയശ്രീ സന്തോഷ്, സാജോ പൂവത്താനി, ബിന്ദു ശശികുമാർ, ലിൻസി മാർട്ടിൻ, എസ്.എഫ്.കെ ഓപ്പറേഷൻസ് മാനേജർ ആർ. രാധിക, എസ്.എഫ്.കെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ ആർ. രാജീവ്, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.