- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർമ്മ' അന്താരാഷ്ട്ര പ്രസംഗ മത്സരം; രണ്ടാം റൗണ്ടിലെ വിജയികളെ പ്രഖ്യാപിച്ചു
പാലാ: 'ഓർമ്മ' അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ രണ്ടാം ഘട്ടം പിന്നിടുമ്പോൾ ഇംഗ്ലീഷ്-മലയാളം വിഭാഗങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
ആദിത്യൻ സുനിൽ, അന്നാ മരിയ തോമസ്, ബ്ലെസ്സി ബിനു, എൽസ നിയാ ജോൺ, ജോയൽ ബേബി, ലയാ ജോബി, ലീനു കെ ജോസ്, നൈനു ഫാത്തിമ, റബേക്കാ ബിനു, റോസ്ന ജോൺസൺ, സിയാൻ മരിയ ഷാജി, സ്നേഹ എസ്, സോനു സി ജോസ് എന്നിവരാണ് രണ്ടാം ഘട്ട മത്സരത്തിൽ മലയാളം വിഭാഗത്തിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. ഐഹാം ബിച്ച, ഡിന ആന്റണി, ഫെലിക്സ് മാത്യു, ഗൗരി മുരളി, ഇഷാനി വിനോദ്, മീര ബി ഫാത്തിമ, നിഖിത അന്ന പ്രിൻസ്, നിയ മരിയ ജോബി, നോയ യോഹന്നാൻ, സിത്താര ബി ഫാത്തിമ, ശ്രേയ സുരേഷ്, തമന്ന മിശ്ര എന്നിവരാണ് ഇംഗ്ലീഷ് വിഭാഗത്തിൽ വിജയികളായത്.
ഡോ. ജിൽസൺ ജോൺ സിഎംഐ, ഡോ. ലിജോ ലൂക്കോസ്, ഡോ. ജിലു ആനി ജോൺ, അഡ്വ. ജോസഫ് എം കുന്നേൽ, അഡ്വ. ബെന്നി കുര്യൻ എന്നിവരായിരുന്നു രണ്ടാം ഘട്ട പ്രസംഗ മത്സരത്തിന്റെ വിധികർത്താക്കൾ. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി അമ്പത് കുട്ടികളാണ് രണ്ടാം ഘട്ടത്തിൽ പ്രസംഗ വീഡിയോ അയച്ചിരുന്നത്. ഇരു വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 26 ഓളം കുട്ടികൾ ഓഗസ്റ്റ് 12ന് പാലായിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഓർമ്മ ടാലന്റ് പ്രെമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു.
ഫൈനൽ റൗണ്ടിൽ മത്സരാർത്ഥികൾക്കായി വ്യത്യസ്ഥങ്ങളായ മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഫൈനൽ റൗണ്ടിൽ നിന്നാണ് പുരസ്കാരങ്ങൾക്കും മെഗാ ക്യാഷ് അവാർഡുകൾക്കുമുള്ള പ്രസംഗകരെ നിശ്ചയിക്കുക. മൂന്നാംഘട്ട മത്സരത്തിനു ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രമുഖരായ വ്യക്തികൾ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകും.
ഓർമ്മയൊരുക്കിയ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ ആദ്യത്തെ റൗണ്ടിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി വന്ന നാന്നൂറോളം പ്രസംഗങ്ങളിൽ നിന്നാണ് രണ്ടാം ഘട്ടത്തിലേക്കുള്ള അമ്പത് പ്രസംഗങ്ങൾ തിരഞ്ഞെടുത്തത്. ഇതിൽ നിന്നാണ് ഇപ്പോൾ മൂന്നാം ഘട്ടത്തിലേക്കുള്ള വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. നേരത്തേ രണ്ടാം ഘട്ട മത്സരത്തിനു മുന്നോടിയായി കുട്ടികൾക്ക് നൽകിയ പ്രത്യേക പരിശീലന പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. രണ്ട് മണിക്കൂർ വീതം നാല് വീക്കെൻഡുകളിലായാണ് ഓർമ്മയുടെ സംഘാടകർ കുട്ടികൾക്കായി പ്രസംഗ പരിശീലനം ഒരുക്കിയത്. ഇംഗ്ലീഷ് മലയാളം വിഭാഗങ്ങൾക്ക് വെവ്വേറെയായി ട്രെയിനിങ് നൽകിയിരുന്നു. പതിനൊന്നാം തീയതി വെള്ളിയാഴ്ച ഒരു ദിവസത്തെ ട്രെയിനിങ് കൂടി നൽകിയ ശേഷമായിരിക്കും പന്ത്രണ്ടിനു പാലായിൽ നടക്കുന്ന ഫൈനൽ മത്സരത്തിനായി കുട്ടികളെഒരുക്കുന്നത്.