- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ 18 റോഡുകളുടെ നവീകരണത്തിന് 3.287 കോടി രൂപ അനുവദിച്ചു
പാലാ: പാലാനിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് മേലുകാവ് ഈരാറ്റുപേട്ട, പാലാ സെക്ഷനുകളിലെ 18 റോഡുകളിലെ 58.825 കിലോമീറ്റർ അറ്റകുറ്റപ്പണികൾക്കായി 3.28 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി മാണി.സി കാപ്പൻ എംഎൽഎ അറിയിച്ചു.
റണ്ണിങ് കോൺട്രാക്റ്റിൽ ക്ലസ്റ്റർ 1 സോൺ 1 ലും 2 ലും ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത് . താഴെപ്പറയുന്ന റോഡുകളുടെ അറ്റകുറ്റപണികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
നീലൂർ മറ്റത്തിപ്പാറ റോഡ്, കണ്ടത്തിമാവ് അഴികണ്ണി കുരിശുങ്കൽ റോഡ്, മാനത്തൂർ നെല്ലിയാനിക്കുന്ന് (വെട്ടിയാൽ ) റോഡ്, പ്രവിത്താനം മങ്കരമാർക്കറ്റ് കൊല്ലപ്പള്ളി റോഡ്, എള്ളുപുറം നീലൂർ റോഡ്, നെല്ലാപ്പാറ മുക്തിയാർകാവ് വെള്ളംനീക്കിപ്പാറ റോഡ്, കോണിപ്പാട് മങ്കൊമ്പ് റോഡ്, പൈകടപ്പീടിക കുറുമണ്ണ് റോഡ്, തീക്കോയി തലനാട് മൂന്നിലവ് റോഡ്, പള്ളിവാതിൽ മരവിക്കല്ല് വെള്ളം നീക്കിപ്പാറ റോഡ്, അമ്പാറ മങ്കൊമ്പ് റോഡ്, വാകക്കാട് തഴയ്ക്കവയൽ കഴത്തുക്കടവ് ഞണ്ടുകല്ല് റോഡ്, കടുവാമുഴി ഓലായം തെള്ളിയാമറ്റം റോഡ്, മേലമ്പാറ കലേക്കണ്ടം റോഡ്, നെച്ചിപ്പുഴൂർ ഇളപൊഴുത് ചക്കാമ്പുഴ റോഡ്, മുറിഞ്ഞാറ നെല്ലാനിക്കാട്ടുപാറ പരുവനാടി റോഡ്, ചീങ്കല്ല് പങ്കപ്പാട് റോഡ്, മുത്തോലി കൊങ്ങാണ്ടൂർ റോഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. റോഡുകളിലെ അറ്റകുറ്റപ്പണികൾ അവശ്യമായ ഭാഗങ്ങളായിരിക്കും നവീകരിക്കുന്നതെന്നും അറിയിപ്പിൽ പറഞ്ഞു.