- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി പകരം വെയ്ക്കാനില്ലാത്ത ജനനായകൻ: അഡ്വ.എ.എൻ രാജൻബാബു
കൊച്ചി: മുന്മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാട് രാഷ്ട്രീയ കേരളത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ രാജൻ ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജെ.എസ്.എസ് രൂപീകരണം മുതൽ കെ ആർ ഗൗരിയമ്മയായും താനടക്കമുള്ള ജെ.എസ്.എസ് നേതാക്കളുമായും ഏറെ വ്യക്തിബന്ധവും അടുപ്പവും കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ഒരു പൊതു പ്രവർത്തകനെങ്ങനെയായിരിക്കണമെന്ന് കാണിച്ചു തന്ന പകരം വെയ്ക്കാനില്ലാത്ത ജനനായകനായിരുന്നു ഉമ്മൻ ചാണ്ടി. സൗമ്യതയുടെ ആൾ രൂപവും കഴിവുറ്റ ഭരണാധികാരിയെന്ന നിലയിലും ജനങ്ങളോടെ ഏറെ കരുതലും സ്നേഹവും പുലർത്തിയിരുന്ന ഉമ്മൻ ചാണ്ടി കാലങ്ങളോളം ജനഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുമെന്ന് കാര്യത്തിൽ തർക്കമില്ല. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അഡ്വ.എ എൻ രാജൻബാബു പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് മികച്ച മനുഷ്യസ്നേഹിയെ:
വിശ്വ ഹിന്ദു പരിഷത്ത്
കൊച്ചി: (18.07.23) മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണം കേരളത്തിനും കോൺഗ്രസിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും അനുശോചന സന്ദേശത്തിൽ പറഞ്ഞു.മികച്ച ഒരു ഭരണാധികാരിയെയും അതിലുപരി നല്ല ഒരു മനുഷ്യസ്നേഹിയെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ജനങ്ങളുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹം ഒരു പൊതു പ്രവർത്തകൻ എങ്ങനെയായിരിക്കണമെന്നതിനുള്ള മികച്ച ഉദാഹരണമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും വി.എച്ച്.പി നേതാക്കൾ അനുശോച സന്ദേശത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി കരുതലും ആർദ്രതയും കൈമുതലാക്കിയ വ്യക്തി: വി വി അഗസ്റ്റിൻ
കൊച്ചി:(18.07.23) മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ എക്കാലത്തെയും കരുത്തനായ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ രംഗത്തിന് തീരാ നഷ്ടമാണെന്ന് നാഷണൽ പ്രോഗ്രസീവ് പാർട്ടി സംസ്ഥാന ചെയർമാൻ വി വി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ബാലജനസഖ്യ പ്രവർത്തന കാലം മുതൽ ഉള്ള ബന്ധമാണ് താനും ഉമ്മൻ ചാണ്ടിയും തമ്മിലുള്ളത്. ഒരുമിച്ച് ഒരു ബഞ്ചിലിരുന്ന് പ്രവർത്തനം തുടങ്ങിയ തങ്ങൾ പിന്നീട് വ്യത്യസ്ത രാഷ്ട്രീയ ചേരികളിലായെങ്കിലും വ്യക്തിബന്ധത്തിലെ ഊഷ്മളത തങ്ങൾ എക്കാലത്തും കാത്തു സൂക്ഷിച്ചിരുന്നു. ഏതു പ്രതിസന്ധിയെയും നിഷ്പ്രയാസം മറികടക്കുന്ന ഉമ്മൻ ചാണ്ടി രോഗവസ്ഥയിലായപ്പോഴും അതിനെ മറികടന്ന് ചിരിക്കുന്ന മുഖത്തോടെ മടങ്ങിവരുമെന്നായിരുന്നു തന്റെ പ്രതീക്ഷ. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് മികച്ച ഒരു ഭരണാധികാരിയെ മാത്രമല്ല കരുതലും ആർദ്രതയും കൈമുതലാക്കിയ വ്യക്തിത്വത്തെക്കൂടിയാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും വി.വി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി വ്യാപാരി സമൂഹത്തെ എന്നും ചേർത്തു പിടിച്ച നേതാവ്:
കേരള വ്യാപാരി വ്യവസായി എകോപന സമിതി
കൊച്ചി: (18.07.23) കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിലെ വ്യാപാരി സമൂഹത്തെ എന്നും ചേർത്തു പിടിച്ചിട്ടുള്ള വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ ഭരണനൈപുണ്യം എക്കാലവും ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും. ഇന്ത്യയിൽ തന്നെ ആദ്യമായി വ്യാപാരികൾക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയാണ് എന്നത് എടുത്തു പറയേണ്ടതാണ്. ഏതു സമയത്തും വ്യാപാരി സമൂഹവുമായുള്ള സ്നേഹവും അടുപ്പവും കാത്തു സൂക്ഷിച്ചിരുന്ന ഉമ്മൻ ചാണ്ടി അക്ഷരാർഥത്തിൽ പകരം വെയ്ക്കാനില്ലാത്ത ജനനേതാവായിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ വേർപാടിനെ തുടർന്നുള്ള കുടുംബാഗങ്ങളുടെ ദുഃഖത്തിൽ വ്യാപാരി സമൂഹവും പങ്കുചേരുന്നതായും ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.