- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെർക്ക് യുവ ശാസ്ത്രജ്ഞർക്കായുള്ള പുരസ്കാരത്തിന് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ രജിസ്‌ട്രേഷൻ
തിരുവനന്തപുരം, ജൂലൈ 24, 2023: പ്രമുഖ ശാസ്ത്ര-സാങ്കേതിക കമ്പനിയായ മെർക്ക് തങ്ങളുടെ മൂന്നാമത് യുവ ശാസ്ത്രജ്ഞർക്കായുള്ള പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ റോഡ് ഷോ സംഘടിപ്പിക്കും. അവാർഡിനായുള്ള രജിസ്‌ട്രേഷൻ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 24 നാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി കാമ്പസിൽ റോഡ് ഷോ നടത്തുന്നത്. ഒപ്പം അവിടത്തെ യുവ ശാസ്ത്രജ്ഞരോട് അപേക്ഷകൾ അയയ്ക്കാൻ നിർദ്ദേശിക്കുകയും അവാർഡിനെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്യും.
സമൂഹത്തിന് ഏറെ ഗുണകരമായ കണ്ടുപിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമാണ് മെർക്ക് യുവ ശാസ്ത്രജ്ഞർക്കായുള്ള പുരസ്‌ക്കാരം നൽകുന്നത്. ജീവശാസ്ത്രം, രസതന്ത്രം, സുസ്ഥിര ഗവേഷണം, അതിൽ ഉൾപ്പെടുന്ന ഹരിത രസതന്ത്രം, പുനരുജ്ജീവിപ്പിക്കാവുന്നതോ/ പകരം ഉപയോഗിക്കാവുന്നതോ ആയ ഊർജ്ജം, സുസ്ഥിര വസ്തുക്കൾ, സുസ്ഥിര ഉത്പാദനം എന്നീ മേഖലകളിൽ ഗവേഷണം നടത്തുന്നവർക്ക് അവരുടെ കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വേദി കൂടി ഈ പുരസ്‌ക്കാരം ഒരുക്കും.
പി.എച്ച്.ഡിക്ക് ശേഷം 10 വർഷത്തിൽ കുറയാതെ പ്രവർത്തിപരിചയവും ഏതെങ്കിലും ഗവേഷണ സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഇന്ത്യക്കാർക്കാർക്ക് പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം. ഓഗസ്റ്റ് 16 ആണ് അപേക്ഷിക്കുള്ള അവസാന തീയതി. 2023 നവംബറിൽ നടക്കുന്ന മെർക്ക് പുരസ്‌ക്കാര ദാന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും.
ജീവശാസ്ത്രത്തിനും രാസശാസ്ത്രത്തിനും രണ്ടും സുസ്ഥിര ഗവേഷണത്തിന് ഒന്നും രണ്ടാം സ്ഥാനത്തിന് അഞ്ചും പുരസ്‌ക്കാരങ്ങൾ നൽകും. ഒന്നാം സമ്മാനം 350,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. അശോക യൂണിവേഴ്‌സിറ്റി ഡീൻ ഡോ. അനുരാഗ് അഗർവാൾ, സി.എസ്‌ഐ.ആർ-സി.ഡി.ആർ.ഐ ഡയറക്ടർ ഡോ. രാധാ രംഗരാജൻ, സി.എസ്‌ഐ.ആർ-ആ.ഐ.സി.ടി ഡയറക്ടർ ഡോ. ശ്രീനിവാസ് റെഡ്ഡി എന്നിവരാണ് ഇത്തവണത്തെ ജൂറി അംഗങ്ങൾ.
'ഇന്ത്യയിലുടനീളമുള്ള പ്രതിഭാധനരായ യുവ ശാസ്ത്രജ്ഞരെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഈ പുരസ്‌ക്കാരത്തിന്റെ പ്രാഥമിക ലക്ഷ്യം. അതോടൊപ്പം ശാസ്ത്ര സമൂഹത്തിൽ അറിയപ്പെടുന്ന ഈ അവാർഡിലൂടെ സുസ്ഥിരതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു,' മെർക്ക് ലൈഫ് സയൻസ് ലാബ് ആൻഡ് സയൻസ് മേധാവി ധനഞ്ജയ് സിങ് അറിയിച്ചു. എല്ലാക്കൊല്ലത്തെയും പോലെ, ഈ വർഷവും അസാധാരണ പ്രതിഭകളായ ശാസ്ത്രജ്ഞരുടെ ഗവേഷണ ശ്രമങ്ങളിൽ നിന്ന് ഉണ്ടാകുന്ന നൂതനമായ കണ്ടെത്തലുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.