ഭരണങ്ങാനം: അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂൾ വിദ്യാഭ്യാസരംഗത്തെ സുവർണ്ണ നക്ഷത്രമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂൾ സുവർണ്ണ ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീർഘവീക്ഷണത്തോടുകൂടിയ കാഴ്ചപ്പാടാണ് അൻപത് വർഷം മുമ്പ് സ്‌കൂൾ സ്ഥാപിക്കാൻ ഇടയാക്കിയത്. സ്‌കൂളിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്ത് സ്‌കൂൾ നൽകി വരുന്ന സംഭാവനകൾ മഹത്തരമാണെന്നും എം എൽ എ കൂട്ടിചേർത്തു.

സ്‌കൂൾ മാനേജർ സിസ്റ്റർ ജെസി മരിയ ഓലിക്കൽ അധ്യക്ഷത വഹിച്ചു. പാലാ രൂപത വികാരി ജനറാൾ റവ ഡോ ജോസഫ് കണിയോടിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി മുൻ പ്രിൻസിപ്പൽമാരെയും ഭരണങ്ങാനം സെന്റ് മേരീസ് ഫെറോന പള്ളി വികാരി ഫാ സക്കറിയാസ് ആട്ടപ്പാട്ട്, ഫാ ജെയിംസ് മുല്ലശ്ശേരി എന്നിവർ മുൻ പിടിഎ പ്രസിഡന്റുമാരെയും ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ മുതിർന്ന അദ്ധ്യാപകരെയും ആദരിച്ചു.മുൻ പ്രിൻസിപ്പൽ റവ സിസ്റ്റർ ഡോ ആൻസെൽ മരിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് തോമസ്, ആലുംനി അസോസിയേഷൻ പ്രസിഡന്റ് സാനു ജോസഫ് വടക്കേൽ, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീസാ മരിയ, പിടിഎ പ്രസിഡന്റ് സാബു എ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്നു സാംസ്‌കാരിക പരിപാടിയും മ്യൂസിക്കൽ നൈറ്റും നടത്തി. ചടങ്ങിനോടനുബന്ധിച്ച് നേരത്തെ ആലുംനി ഗോൾഡൻ ജൂബിലി റീയൂണിയനും സംഘടിപ്പിച്ചു.

 കൊണ്ടൂപ്പറമ്പിൽ കള്ളിവയലിൽ പാപ്പൻ മെമോറിയൽ റോഡ് ഉദ്ഘാടനം ചെയ്തു

പൈക: കൊണ്ടൂപ്പറമ്പിൽ കള്ളിവയലിൽ പാപ്പൻ മെമോറിയൽ റോഡ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചയത്ത് മെമ്പർ മാത്യൂസ് പെരുമനങ്ങാട്, ജോഷി കെ ആന്റണി, ടോമി കപ്പിലുമാക്കൽ, പി എ തോമസ് പാപ്പാനിയിൽ, ദീപു ഉരുളികുന്നം, സന്തോഷ് മൂക്കിലിക്കാട്ട്, ടോജോ കോഴിയാറുകുന്നേൽ, റ്റി വി ജോസഫ് തകിടിയേൽ, അഡ്വ ജോസ് തെക്കേൽ, ജസ്റ്റിൻ ആയിലൂക്കുന്നേൽ, വിൻസന്റ് തോണിക്കല്ലിൽ, മോളി ജോസഫ് തകിടിയേൽ എന്നിവർ പ്രസംഗിച്ചു. എം. എൽ. ഫണ്ടിൽ നിന്നും അനുവദിച്ച ഇരുപതുലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. റോഡിനായി സ്ഥലം വിട്ടു നല്കിയ എബ്രഹാം ജെ കള്ളിവയലിനെ പൊന്നാട അണിയിച്ചു. ചടങ്ങിൽ കുടുംബാംഗങ്ങൾക്ക് മൊമന്റോ സമ്മാനിക്കുകയും ചെയ്തു.