ണിപ്പൂരിൽ നടന്ന ലഹളയെല്ലാം കൃത്യമായി വളരെ നേരുത്തേ ആസൂത്രണം ചെയ്തതാണെന്ന് സിറോ മലബാർ സഭ മുൻ വക്താവ് ഫാ.പോൾ തേലക്കാട്. മതം മതപരിവർത്തനം സാമൂഹിക നവോത്ഥാനം എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗൺഹാളിൽ സംഘടിച്ച ചർച്ചാ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പത്താറ് മണിക്കൂറിനുള്ളിൽ മൂന്നൂറിലധികം പള്ളികൾ തകർത്തതിനു പിന്നിൽ സംഘ് പരിവാറിന്റെ കൈകൾ വ്യക്തമാണ്. നമ്മുടെ രാജ്യം രണ്ടായി വിഭജിക്കപ്പെടുകയാണ്, മനസാക്ഷിയുള്ളവരും മനഃസാക്ഷി ഭാരമാണെന്ന് പരിഗണിക്കുന്നവരും മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗമത്തിന്റെ ഭാഗമായി മണിപ്പുരിലെ കൃസ്ത്യൻ വംശഹത്യക്കെതിരെ പ്രതിഷേധ ചത്വരം തീർത്തു.


മതപരിവർത്തന ഭീതി ന്യൂനപക്ഷവേട്ടയുടെ ആയുധം - സോളിഡാരിറ്റി ചർച്ചാ സംഗമം

എറണാകുളം : ചരിത്രത്തിൽ മതപരിവർത്തനങ്ങൾ സാമൂഹിക നവോത്ഥാനത്തിലെ സുപ്രധാന ഘടകമായിട്ടുണ്ടെന്നും ജാതിമേധാവിത്വത്തിനെതിരായ സാമൂഹിക ചലനങ്ങൾ സൃഷ്ടിക്കുന്നതിൽ മതപരിവർത്തനങ്ങൾ നിർവഹിച്ച പങ്കാണ് സംഘ്പരിവാർ മതപരിവർത്തന നിരോധന നിയമങ്ങൾ കൊണ്ട് വരുന്നതിന് പിന്നിലുള്ളതെന്ന് സോളിഡാരിറ്റി ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. സംഘപരിവാർ മനുഷ്യനിൽ ക്രൂരതയാണ് വളർത്തുന്നതെന്നും അതാണ് വംശഹത്യയടക്കമുള്ള അതിക്രമത്തിലേക്കെത്തിക്കുന്നതെന്ന് . മതം മതപരിവർത്തനം സാമൂഹിക നവോത്ഥാനം എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗൺഹാളിൽ സംഘടിച്ച ചർച്ചാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരിവർത്തനത്തെ കുറിച്ചുള്ള വർത്തമാനങ്ങൾ അസ്വസ്ഥപ്പെടുത്തുന്നത് ഒന്നാമനായി സംഘ്പരിവാറിനെ തന്നെയാണെന്നും അതോടൊപ്പം മതത്തിന് സാമൂഹിക നവോത്ഥാനവുമായി ബന്ധപ്പെട്ട് ഒരു റോളും നിർവഹിക്കാനില്ലെന്ന് കരുതുന്ന 'പുരോഗമന ആശയക്കാർ' ഏത് മതത്തിലേക്കുള്ള പരിവർത്തനത്തെയും അനാവശ്യമായ പ്രവർത്തനമായാണ് കാണുന്നതെന്നും അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു.

സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി പ്രൊഫസർ റവ.ഡോ വിൻസന്റ് കുണ്ടുകുളം, ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ്, നാഷണൽ ഫെഡറേഷൻ ഓഫ് ജി.ഐ.ഒ ജനറൽ സെക്രട്ടറി സമർ അലി എന്നിവർ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ അംഗം ടി. മുഹമ്മദ് വേളം സമാപനം നിർവ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീക്ക് മമ്പാട് സ്വാഗതവും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ.നിഷാദ് കുന്നക്കാവ് നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി മണിപ്പുരിലെ കൃസ്ത്യൻ വംശഹത്യക്കെതിരെ പ്രതിഷേധ ചത്വരം തീർത്തു.

സോളിഡാരിറ്റി സംസ്ഥാന സെകട്ടറിമാരായ ഷബീർ കൊടുവള്ളി, അസ്‌ലം അലി, സംസ്ഥാന ജോയിന്റ് സെക്രട്ടറി അബ്ദുൽ ജബ്ബാർ, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സജീദ്, സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി, സോളിഡാരിറ്റി എറണാകുളം ജില്ല പ്രസിഡന്റ് അബ്ദുൽ ബാസിത്ത് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.