- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്റ്റർ ദി ആർട്ട് ഓഫ് ടീച്ചിങ് അദ്ധ്യാപകർക്ക് ഒരു അമൂല്യ ഗ്രന്ഥം!
പാലാ: അനേക വർഷത്തെ ഗവേഷണത്തിലൂടെയും അദ്ധ്യാപനപരിചയത്തിലൂടെയും ഡോ പികെ റോയി തയ്യാറാക്കി, ഡോ ശശിതരൂരിന്റെ അവതാരികയോടെ പുറത്തിറങ്ങുന്ന മാസ്റ്റർ ദി ആർട് ഓഫ്ടീച്ചിങ് ;എന്ന പുസ്തകം, ഇന്ത്യയുടെ മിസൈൽ വുമൺഎന്നറിയപ്പെടുന്ന, ഇന്ത്യൻ എയറനോട്ടിക്കൽ സിസ്റ്റം ഡയറക്ടർ ജനറൽഡോ ടെസ്സി തോമസ്, ആദ്യകോപ്പി ഫാ ജോസ് പറപ്പിള്ളിക്ക്( മാനേജർ, എസ് എഫ് എസ് ജൂണിയർ കോളേജ് , ഏറ്റുമാനൂർ) നൽകിപ്രകാശനം ചെയ്തു.
തദവസരത്തിൽ ഡോ പി കെ റോയി, വേൾഡ് പീസ്മിഷൻ അഡ്‌മിനിസ്‌ട്രേറ്റർ ഡോ ലിസി സണ്ണി സ്റ്റീഫൻ,ബ്രില്യന്റ് സ്റ്റഡിസെന്റർ ഡയറക്ടർ ശ്രീ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.പുതിയ കാലത്തിന്റെ അദ്ധ്യാപനരീതികളുടെ അനന്ത സാധ്യതകളുംപ്രായോഗിക നിർദ്ദേശങ്ങളും വിശാലമായ പഠനങ്ങളും അടങ്ങുന്നതാണ്ഈ അമൂല്യഗ്രന്ഥമെന്ന് ഡോ ശശി തരൂർ തന്റെ അവതാരികയിൽരേഖപ്പെടുത്തി. വേൾഡ് പീസ് പബ്ലിക്കേഷൻസാണ് പ്രസാധകർ.