പാലാ: ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന 'അന്നദാനം മഹാദാനം' എന്ന പദ്ധതി പാലാ ആയുർവേദ ആശുപത്രിയിലും

നടപ്പാക്കി.

മാണി സി. കാപ്പൻ എംഎ‍ൽഎ. പദ്ധതി ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭ ചെയർപേഴ്‌സൺ ജോസിൻ ബിനോ അദ്ധ്യക്ഷത വഹിച്ചു.

എല്ലാ ദിവസവും ഉച്ചയ്ക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. വൈക്കം, ഉഴവൂർ കുറവിലങ്ങാട്, കൂടല്ലൂർ എന്നീ പനികളിൽ എല്ലാ ദിവസവും അന്നദാനം നടത്തി വരുന്നു.

കൂടാതെ വഴിയോരങ്ങളിൽ കഴിയുന്നവർ, വീടുകളിൽ ആശ്രയിക്കാൻ ആരുമില്ലാതെ അസുഖബാധിതരും വൃദ്ധരും അംഗപരിമിതരുമായുള്ള 5 കുടുംബങ്ങളിൽ മൂന്നു നേരവും ഒരുമ
ഭക്ഷണം എത്തിച്ചു നൽകി വരുന്നു.

യോഗത്തിൽ ഒരുമ പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ്, നഗരസഭ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, പാലാ ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. ബിനോജ് കെ. ജോസ്, ഡോ. ബിന്ദു എം, കെ.പി. വിനോദ്, ഒരുമയുടെ ഭാരവാഹികളായ ഷാജി അഖിൽനിവാസ്, പ്രസാദ് എം, ജോയി മയിലംവേലി, ഷിജു കൊടിപ്പറമ്പിൽ, അസറുദ്ദീൻ ഇല്ലിക്കൽ, ദിലിപ് പ്രണവം, ബിജി സനീഷ്, സി ഷാജി, തി സന്തോഷ്, ദിവ്യാ ഷിജു, സിജി പ്രസാദ്, രജീഷ് കൊടിപ്പറമ്പിൽ, തോമസ് മരോട്ടിക്കുന്നേൽ, ചന്ദ്രമോഹന പണിക്കർ എന്നിവർ പ്രസംഗിച്ചു.

മേലുകാവിൽ വില്ലേജ് ഓഫീസിന് 50 ലക്ഷത്തിന്റെ പുതിയ കെട്ടിടം വരുന്നു

പാലാ: മേലുകാവിൽ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സർക്കാർ അൻപതുലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നേരത്തെ 44 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇപ്പോൾ 6 ലക്ഷംകൂടി അനുവദിക്കുകയായിരുന്നു. ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ വില്ലേജ് ഓഫീസിൽ കൂടുതൽ സൗകര്യം ലഭ്യമാകുമെന്നും എം എൽ എ പറഞ്ഞു