ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ടെക്‌നോപാർക്കിൽ സംഘടിപ്പിച്ച ''സേവ് മണിപ്പൂർ'' - ടെക്കി കൂട്ടായ്മ പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ. മുരുകൻ കാട്ടാക്കട ഉത്ഘാടനം ചെയ്തു- 2023 ജൂലൈ 25, ചൊവാഴ്ച, വൈകുന്നേരം 6:30 മണിക്ക് ടെക്‌നോപാർക്ക് മെയിൻ ഗേറ്റിനു മുന്നിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ഐ ടി ജീവനക്കാർ അവരുടെ പ്രതിഷേധകുറിപ്പുകൾ സോളിഡാരിറ്റി വാളിൽ രേഖപ്പെടുത്തി. നൂറുകണക്കിന് ടെക്കികൾ ആണ് പ്ലകാർഡുകളും പോസ്റ്ററുകളുമായി സേവ് മണിപ്പൂർ പ്രതിഷേധത്തിൽ പങ്കെടുത്തത്.

പ്രശസ്ത സംവിധായിക വിധു വിൻസെന്റും ഐക്യദാർഢ്യം രേഖപ്പെടുത്തി. പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങ് മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചു പിരിഞ്ഞു. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം നെസിൻ ശ്രീകുമാർ അവതരിപ്പിച്ച ഐക്യദാർഡ്യ സന്ദേശം ടെക്കികൾ ഏറ്റു പറഞ്ഞു.

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക, കലാപത്തിലും അതിക്രമങ്ങളിലും ഏർപ്പെടുന്നവരെ ശിക്ഷിക്കുക, ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുക, ഇനിയൊരു മണിപ്പൂർ ആവർത്തിക്കരുത് എന്നീ ആവശ്യങ്ങളായിരുന്നു പ്രധാനമായും ടെക്കികൾ ഉന്നയിച്ചത്‌