- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
9 റോഡുകളുടെ നവീകരണത്തിന് 63 കോടി അനുവദിച്ചു
പാലാ: വെള്ളപ്പൊക്ക പദ്ധതിയിൽപ്പെടുത്തി പാലാ നിയോജകമണ്ഡലത്തിലെ ഒൻപതു റോഡുകളുടെ പുനഃരുദ്ധാരണത്തിന് സർക്കാർ 63 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ മങ്കൊമ്പ് - അഞ്ചുകുടിയാർ - വെള്ളറ റോഡ് (7 ലക്ഷം), മൂന്നിലവ് പെരുങ്കാവ് റോഡ് റോഡ് (7 ലക്ഷം), തലപ്പലം ഗ്രാമപഞ്ചായത്തിലെ പ്ലാശനാൽ - പെരുപാറ-കാളകെട്ടി റോഡ് (7ലക്ഷം), മേലുകാവ് ഗ്രാമപഞ്ചായത്തിലെ മേലുകാവ് - കളപ്പുരപ്പാറ റോഡ് (7ലക്ഷം), കുരിശിങ്കൽ - കളത്തിക്കണ്ടം - പാണ്ടിയമ്മാവ് റോഡ് (7ലക്ഷം), പയസ്മൗണ്ട് - തോട്ടത്തിമല റോഡ് (7ലക്ഷം), കടനാട് ഗ്രാമപഞ്ചായത്തിലെ കൊടുമ്പിടി - വാഴക്കാട് റോഡ് (7ലക്ഷം), കരൂർ ഗ്രാമപഞ്ചായത്തിലെ പാറമട - കര്യാപ്പി - കരീക്കൽ റോഡ് (7ലക്ഷം), മുത്തോലി ഗ്രാമപഞ്ചായത്തിലെ കുരുവിനാൽ - പരമല റോഡ് (7ലക്ഷം) എന്നിവയ്ക്കാണ് മാണി സി കാപ്പൻ എം എൽ എ യുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തുക അനുവദിച്ചതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു.