കൊച്ചി:(29.07.23) കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം ആർക്കിടെക്റ്റർ എഡ്യുക്കേഷനിൽ എന്ന വിഷയത്തിൽ വൈറ്റില ആസാദി ആർക്കിടെക്ചർ കോളജ് ക്യാംപസിൽ നടന്നുവന്ന ദ്വിദ്വിന ദേശീയ സിംമ്പോസിയത്തിനോടനുബന്ധിച്ചാണ് വാർഷികാഘോഷം സംഘടിപ്പിച്ചത്. മുൻ ഇന്ത്യൻ അംബാസിഡറും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സമിതി മുൻ വൈസ് ചെയർമാനുമായിരുന്ന ടി.പി ശ്രീനിവാസൻ ചടങ്ങിൽ മുഖ്യ അതിഥിതിയായിരുന്നു.

ലോകത്തിന്റെ മാറ്റത്തിനനുസൃതമായി നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിയെടുക്കണമെന്ന് ടി.പി ശ്രീനിവാസൻ വ്യക്തമാക്കി. പ്രോഗ്രസ്് കാർഡിലും പരീക്ഷകളിലും മാത്രം ഒതുങ്ങാതെ ലോകത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനാവുന്ന വിധത്തിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള സമഗ്രമായ മാറ്റം നമ്മുടെ വിദ്യാഭ്യസ സമ്പ്രദായത്തിലും അനിവാര്യമാണ്. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് മക്കൾ നല്ല വിദ്യാഭ്യാസം നേടണമെന്നാണ്. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ രീതി നടപ്പിലാക്കാത്തിടത്തോളം കാലം ഇവിടെ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തുടരുമെന്നും ടി പി ശ്രീനിവാസൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവു യുവത്വം തുളുമ്പു രാജ്യമാണ് ഇന്ത്യ.

ഇന്ത്യൻ യുവതയുടെ കഴിവ് ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് അനിവാര്യമാണെന്നും ടി.പി ശ്രീനിവാസൻ വ്യക്തമാക്കി. ആസാദി ചെയർമാൻ സീനിയർ ആർക്കിടെക്റ്റ് പ്രൊഫ.ബി.ആർ അജിത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ആസാദിയിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ വിൻസി അലോഷ്യസിനെ ചടങ്ങിൽ ആദരിച്ചു.ഡോ.ഷക്കീല ഷംസു, പ്രൊഫ.പുഷ്‌കർ കൻവിന്ദ,ഡോ.ശ്രീവൽസൻ, പ്രൊഫ.ജയശ്രീ ദേശ് പാണ്ഡെ,പ്രൊഫ.മിലിന്ദ് കൊല്ലിഗൽ,ഡോ.ബിനുമോൾ ടോം, പ്രൊഫ.ജെ മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.സിംമ്പോസിയത്തിന്റെ ഭാഗമായി ഡോ.ബിനുമോൾ ടോം, പ്രൊഫ.ജെ മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ വർക്ക് ഷോപ്പും നടത്തി. സമാപനത്തോനുബന്ധിച്ച് നടന്ന ചർച്ചയിൽ ഡോ.പ്രതീക് സുധാകരൻ മോഡറേറ്ററായി.ആർക്കിടെക്ച്ചർ ലാലിച്ചൻ സക്കറിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.