- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളി നേതാവ് ഗ്രോ വാസുവിനെ അന്യായമായി അറസ്റ്റു ചെയ്തത് പ്രതിഷേധാർഹം: എസ്.ഡി.റ്റി.യു
കോഴിക്കോട് : സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡണ്ടും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിനെ അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ എസ്.ഡി.റ്റി.യു (സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ)സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഒരു പ്രകടന കേസിൽ കോടതി സമൻസ് അയച്ചു എന്നും സമൻസ് കൈപ്പറ്റാൻ ഗ്രോ വാസു സ്ഥലത്ത് ഇല്ല എന്നും രേഖയുണ്ടാക്കി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് നീതി നിഷേധമാണ്. കോഴിക്കോട് ജില്ലയിലെ പൊറ്റമ്മൽ എന്ന സ്ഥലത്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന പൊതുപ്രവർത്തകനും യൂണിയൻ സംസ്ഥാന പ്രസിഡണ്ടുമായ പ്രമുഖനായ ഒരു വ്യക്തി ഒളിവിൽ പോയി എന്ന തരത്തിൽ കള്ളക്കേസ് ചമച്ച പൊലീസ് നടപടി ദുരൂഹമാണ്. ഇത് അന്വേഷണ വിധേയമാക്കാൻ സർക്കാർ തയ്യാറാവണമെന്ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി തച്ചോണം നിസാമുദ്ദീൻ ആവശ്യപ്പെട്ടു.
Next Story