- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ച പരിമിതരുടെ ലോക ഗെയിംസിലേക്കുള്ള ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളിയായ സാന്ദ്ര ഡേവിസ്
കൊച്ചി: ബർമിങ്ഹാമിൽ ഇന്റർനാഷണൽ ബ്ലൈൻഡ് സ്പോർട്സ് ഫെഡറേഷൻ (ഐബിഎസ്എ) സംഘടിപ്പിക്കുന്ന കാഴ്ച പരിമിതരുടെ ലോക ഗെയിംസിലേക്കുള്ള ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളിയായ സാന്ദ്ര ഡേവിസ്. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ (സിഎബിഐ) വ്യാഴാഴ്ച പ്രഖ്യാപിച്ച പതിനാറംഗ ടീമിലാണ് സാന്ദ്ര ഡേവിസ് ഇടം നേടിയത്. കർണാടക സ്വദേശിനിയായ വർഷ ഉമാപതിയാണ് വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കുക. പുരുഷ ടീമിനെ പ്രഖ്യാപിച്ചെങ്കിലും മലയാളികളാരും തന്നെ ടീമിൽ ഉൾപ്പെട്ടിട്ടില്ല.
കാഴ്ച പരിമിതരുടെ ലോക ഗെയിംസിൽ ആദ്യമായാണ് ബ്ലൈൻഡ് ക്രിക്കറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബർമിങ്ഹാമിൽ ഓഗസ്റ്റ് 18 മുതൽ 27 വരെ ഐബിഎസ്എ ലോക ഗെയിംസ് 2023 നടക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി കാഴ്ച പരിമിതരുടെ ആദ്യ വനിതാ ക്രിക്കറ്റ് ഇന്ത്യൻ ടീമിൽ സാന്ദ്രാ ഡേവിസ് ഇടം നേടുന്നത്. തൃശൂർ പൂക്കോട് സ്വദേശിയായ സാന്ദ്ര നിലവിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ ബിഎഡ് വിദ്യാർത്ഥിയാണ്. ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയ സാന്ദ്ര ഡേവിസിനെ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരള അഭിനന്ദിച്ചു.