- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ ബോർഡിന്റെ അധികാരം കവർന്നെടുക്കുന്ന നിയമ നിർമ്മാണം അപകടം: അഡ്വ.വി സി.സെബാസ്റ്റ്യൻ
കോട്ടയം: റബർ ബോർഡിന്റെ നിലവിലുള്ള സ്വയംഭരണാധികാരം കവർന്നെടുക്കുന്ന പുതിയ നിയമനിർമ്മാണം വൻ വിലത്തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന റബർകൃഷിക്ക് ഇരുട്ടടിയാകുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ: വി സി സെബാസ്റ്റ്യൻ.
സംരക്ഷിക്കാനാരുമില്ലാത്ത സാഹചര്യത്തിൽ റബർ കൃഷിയുമായി മുന്നോട്ടു പോകുന്നത് കർഷകർക്ക് കാര്യമായ നേട്ടമുണ്ടാക്കില്ല. റബർ ബിൽ 2023 നിയമമാകുമ്പോൾ ബ്ലോക്ക് റബറും കപ്പ് ലംബും ഇറക്കുമതി ചെയ്യപ്പെടും. അല്ലെങ്കിൽ പുതിയ നിയമത്തിൽ ഇക്കാര്യം സംബന്ധിച്ച് കൂടുതൽ വ്യക്തതയുണ്ടാകണം. പാർലമെന്റിൽ റബർബിൽ ചർച്ചയ്ക്കു വരുമ്പോൾ ജനപ്രതിനിധികൾ കർഷകർക്കായി ശബ്ദമുയർത്തണം. ആഭ്യന്തരവിപണി നിയന്ത്രിക്കുവാനും ന്യായവില അഥവാ അടിസ്ഥാനവില നിശ്ചയിച്ച് നടപ്പിൽ വരുത്തുവാനുമുള്ള അധികാരം റബർ ബോർഡിനുണ്ടാകണം. റബർ വിപണിയിൽ സ്വാധീനം ചെലുത്തുന്ന സിന്തെറ്റിക് റബർ, കോമ്പൗണ്ട് റബർ, റീ ക്ലമ്പ്ഡ് റബർ എന്നിവയുടെ ക്രയവിക്രയങ്ങളിൽ ഇടപെടാനും അനിയന്ത്രിത ഇറക്കുമതി നിയന്ത്രിക്കാനും റബർ ബോർഡിന്